Chapter Title : എന്റെ സുൽത്താന [Marin]
പൂന്തോട്ടത്തിന്റെ നിന്നിലെ പടികൾ കയറി ചെന്നപ്പോ തന്നെ കണ്ടു ഓഫീസ്...
തലക്ക് മുകളിൽ വലിയ അക്ഷരത്തിൽ ഹെഡ് മാസ്റ്റർ ഓഫീസ് എന്ന് എഴുതി വെച്ചിട്ടുണ്ട് ഇംഗ്ലീഷിൽ..
ഇടതു വശത്തു ഭിത്തിയിൽ കറുപ്പിൽ വെളുത്ത അക്ഷരത്തിൽ മാധവൻ നായർ.. താഴെ ഹെഡ് മാസ്റ്റർ എന്നും.
ഓഫീസിനു മുന്നിൽ ഇരുന്നിറത്തിൽ വെളുത്ത ഷർട്ടും മുണ്ടും ധരിച്ച ഒരാൾ നിൽക്കുന്നുണ്ട്. അയാൾ ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി...
സാറ് അകത്തു ഉണ്ടോ... അപ്പച്ചൻ ചോദിച്ചു.
"ഉണ്ട്... ജോയനിങ് ആണോ... അയാൾ എന്നേ നോക്കി...
അതെ.. ഞാൻ തലയാട്ടി..
ദാ വരുന്നു.. അയാൾ അകത്തു കേറി വേഗത്തിൽ പുറത്ത് വന്നു.
"ചെല്ലാൻ പറഞ്ഞു സാറ്....അയാള് ഹാഫ് ഡോർ തുറന്നു മാറി നിന്നു.അകത്തു കയറിയ ഞാൻ കണ്ടത് അത്യാവശ്യം വിശാലമായ ഓഫീസ്. എല്ലാം ഭംഗിയായി ചിട്ടയിൽ ഒതുക്കി വെച്ചിട്ടുണ്ട് ഷെൽഫിൽ. ഉദ്ദേശം 50 ന് മുകളിൽ പ്രായം തോന്നിക്കുന്ന പ്രൗഡ്ഢ ഗംഭീരനായ ഒരു മനുഷ്യൻ. കഷണ്ടി കയറിയ തല മുടി പിന്നോട്ട് ചീകി വെച്ചിട്ടുണ്ട്.മുഖത്തു കനത്ത ഫ്രെയിം ഉള്ള കണ്ണട.
ങാ.. ഇരിക്കൂ.. ഞങ്ങൾ മുന്നിലെ കസേരയിൽ ഇരുന്നു.
ഞാൻ ജോയിൻ ലെറ്റർ കൊടുത്തു.
ഇന്ന് തന്നെ ജോയിൻ ചെയ്തത് നന്നായി. നാളെ ഞാൻ അവധി ആണ്... അദ്ദേഹം പറഞ്ഞു
ആട്ടെ എവിടെ ആണ് താമസം..
ഒന്നും ശരി ആയിട്ട് ഇല്ല സർ...ഞാൻ പറഞ്ഞു
പ്രശ്നം ആണലോ അപ്പൊ. ഇവിടെ അടുത്ത് വിമണ് ഹോസ്റ്റൽ ഒന്നും ഇല്ല... അദ്ദേഹം ആലോചനയോടെ പറഞ്ഞു.
ഇനി എന്ത് ചെയ്യും സാറെ അപ്പച്ചൻ വേവലാതിയോടെ ചോദിച്ചു..
ഒരു മിനിറ്റ് ഞാൻ
💬 Comments
View all comments