Chapter Title : എന്റെ സുൽത്താന [Marin]
നോക്കട്ടെ.. അദ്ദേഹം ബെൽ അമർത്തി... പ്യുണ് ഓടി വന്നു ചോദിച്ചു.
സർ....
ങ്ഹാ.. ബക്കറേ.. നമ്മുടെ രാധ ടീച്ചറെ ഒന്ന് വിളിക്കൂ....
ക്ലാസ്സിൽ ആണ് സർ... അയാൾ പറഞ്ഞു.
സാരല്യ... ഒരു അഞ്ചു മിനിറ്റ് കാര്യം ആണ് പറയൂ...
അല്പം കഴിഞ്ഞു അത്യാവശ്യം തടിച്ച ഉദ്ദേശം 45 വയസ്സ് തോന്നിക്കുന്ന രാധ ടീച്ചർ ഓഫീസിൽ കയറി വന്നു..
ങ്ഹാ... ടീച്ചറെ. ഇത് പുതിയ അപ്പോയ്ന്റ്മെന്റ് ആണ് പേര് മെറിൻ.. കോട്ടയം ആണ് സ്ഥലം... ഇവർക്ക് ഇവരെ വീട് ഒന്നും കിട്ടിയിട്ട് ഇല്ല. ഒരു സ്ഥലം വേണമല്ലോ... ടീച്ചറിന്റ അറിവിൽ എവിടെ എങ്കിലും ഉണ്ടോ ഒരു വീട്. ഷെയർ ആണെങ്കിൽ നന്നായി. മെറിൻ ടീച്ചർ ഒറ്റയ്ക്ക് ആണ്..
രാധ ടീച്ചർ ഒന്ന് ആലോചിച്ചു നിന്നു.
സർ ഒരു വീട് ഉണ്ട് പക്ഷെ ചോദിച്ചു നോക്കട്ടെ.. പക്ഷെ ഷെയർ ആണ്. ഒരു കുട്ടി നാട്ടിൽ പോയതാ... രണ്ട് മൂന്നു ദിവസം പറ്റോ ചോദിച്ചു നോക്കാം.. അതിനു ഇടയിൽ വേറെ നോക്കാമല്ലോ.. രാധ ടീച്ചർ ചോദ്യഭാവത്തിൽ ബാക്കറേ നോക്കി. പിയൂൺ ബക്കർ അത് ശരി ആണ് എന്ന ഭാവത്തിൽ തല കുലുക്കി.
എന്നാ ടീച്ചർ അതൊന്ന് ശരി ആക്കി കൊടുക്ക് പറ്റിയാൽ ഇപ്പൊ തന്നെ.
ടീച്ചർ നോക്കട്ടെ.. പറഞ്ഞു മൊബൈൽ എടുത്തു. ആരോടോ സംസാരിച്ചു..
ഒക്കെ സർ... അവർക്ക് കുഴപ്പമില്ല.. പക്ഷെ മൂന്നു ദിവസം കിട്ടൂ കേട്ടോ ടീച്ചർ.. രാധ ടീച്ചർ എന്നേ നോക്കി പറഞ്ഞു. കുഴപ്പമില്ല നമ്മുക്ക് വഴി ഉണ്ടാക്കാം ടീച്ചർ... രാധ ടീച്ചർ എന്നേ സമാധാനിപ്പിച്ചു.
"ഇപ്പൊ ടീച്ചഴ്‌സ്
💬 Comments
View all comments