Chapter Title : എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]
ആണേൽ കുക്കാറിന്റെ അടുത്ത് ഇരുന്നു എന്നോട് സംസാരിക്കുന്നു. ദേവൂട്ടി ചിരിക്കുന്നുണ്ട് പക്ഷേ അമ്മയെ കാണിക്കാതെ ആണ്.
"ദേവികയെ അനോഷിച്ചു വന്നതാ."
"ഓഹോ.
ദേവൂ വന്നത് കൊണ്ട് അല്ലെ നീ ഇങ്ങോട്ട് വന്നേ.
എന്നാ മോൻ മുൻപ് വശത്തു അച്ഛൻ ഇരിപ്പുണ്ട് അങ്ങോട്ട് പോടാ.
ഇത് എന്റയും ദേവൂ ന്റെയും ഏരിയ ആണ്.
അല്ലെ ദേവൂ?"
"അതേ അമ്മേ.
ഏട്ടൻ മുൻപ് വശത്തേക്കു വിട്ടോ... വിട്ടോ."
എന്ന് അവൾ ചാട്ടകം പൊക്കി അമ്മ യുടെ അഞ്ജന എന്നപോലെ ചട്ടകം കാണിച്ചു എന്നെ പറഞ്ഞു വിട്ട്.
കണ്ണ് കൊണ്ട് അവൾ ചുമ്മാ എന്ന് അടച്ചു കാണിച്ചു ഷോ ഇറക്കി. അത് കണ്ടു ചിരി വരുന്നുണ്ടായിരുന്നു എനിക്ക്. ഞാൻ മുൻപ് വശത്തേക് പോകാൻ അടുക്കളയിൽ നിന്ന് ഹാളിലേക്കു ഇറങ്ങിയതും.
ദേവൂട്ടി ഓടി വന്നു.
"എന്താ ഏട്ടാ?"
"ഇന്ന് സാറ്റർഡേ അല്ലെ.
നമുക്ക് കൊച്ചിയിൽ ഒക്കെ പോയി ഒന്ന് കറങ്ങിട്ട് വരാം."
അപ്പോഴേക്കും അമ്മ.
"എന്താടി നിങ്ങൾ തമ്മിൽ ഒരു ചർച്ച."
"ഈ അമ്മയെ കൊണ്ട് തോറ്റല്ലോ."
"എന്ത്യേടാ?
അല്ല എന്താണ് ദേവൂ."
ഞാൻ തന്നെ പറഞ്ഞു.
"അത് അമ്മേ ഇവളെ കൊണ്ട് ഞാൻ ഇത് വരെ ഒരിടത്തും പോയിട്ട് ഇല്ലാ. ഇന്ന് സാറ്റർഡേ അല്ലെ ഒന്ന് കറങ്ങാൻ പോകോട്ടെ. ദേവിക ആണേൽ എന്റെ കൂടെ ഒറ്റക്ക് ഒരിടത്തും വന്നിട്ടും ഇല്ലാ."
ഈ തള്ള് കേട്ട് ദേവിക അവിടെ അന്തം വിട്ട് നിന്ന് പോയി.
പുള്ളിക്കാരി ഓർക്കുക ആയിരിക്കും. ഇവന്റെ കൂടെ മൂന്നാർഉം സിനിമാകും പോയത് ഞാൻ അല്ലാതെ പിന്നെ ആര് എന്ന്
💬 Comments
View all comments