Chapter Title : എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]
ഉള്ള ചോദ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
"ആണോ ദേവൂ ഇവൻ നിന്നെ ഇതുവരെ ഇവിടെ ഒരിടത്തും കൊണ്ട് പോയിട്ട് ഇല്ലേ."
അവൾ തിരിഞ്ഞു നിന്ന് മറുപടി പറയാൻ തുടങ്ങിയപ്പോ അവളുടെ ഇടുപ്പിൽ ഞാൻ അമ്മ കാണാതെ പിടിച്ചു തിരിച്ചു.
കളം പറയാടി എന്ന് ഉള്ള സുചന ആയിരുന്നു. അവൾ അത് സഹിച്ചു കൊണ്ട് പറഞ്ഞു.
"കൊണ്ട് പോയിട്ട് ഉണ്ട് അമ്മേ.
കഴിഞ്ഞ ഓണത്തിന് എന്നേ മൂന്നാർ കൊണ്ട് പോയി നാല് ദിവസം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സിനിമ കൊണ്ട് പോയി കാണിച്ചിട്ട് ഉണ്ട് ഏട്ടൻ."
ഞാൻ കിളി പോയപോലെ അമ്മയുടെ മുമ്പിൽ നിന്ന് പതുങ്ങി.
ഈ പെണ്ണ് ഒരിക്കലും കള്ളം പറയില്ലേ എന്ന് എനിക്ക് മനസിൽ തോന്നി അതും അമ്മയോട്.
"ഈ പറഞ്ഞത് ശെരി ആണോടാ?"
"ഞാൻ മുൻപ് വശത്തേക് പോകട്ടെ."
"നിൽക്കടാ."
ഇനി രെക്ഷ ഇല്ലാ.
"അപ്പൊ ഞാൻ അറിയാതെ ഇവളെ കൊണ്ട് ചുറ്റാൻ ആയിരുന്നല്ലോ സോളോ ട്രിപ്പ് ആണെന്ന് പറഞ്ഞു ഓണത്തിന് പോയെ."
"ഉം "
പിന്നെ ഞങ്ങളെ രണ്ട് പേരെയും സൂക്ഷിച്ചു നോക്കി.
അപ്പൊ തന്നെ ദേവൂട്ടി.
"ഏയ് അമ്മേ അതൊന്നും ഉണ്ടായില്ല.
ഏട്ടൻ ഡിസെന്റ് ആയിരുന്നു."
"അല്ലേലും ഇവൻ ഇവന്റെ തന്തേടെ അല്ലെ."
എന്ന് പറഞ്ഞു അമ്മ അപ്പം എടുക്കാൻ പോയി.
ദേവൂട്ടി സോറി എന്ന് എന്റെ മുഖത്തു നോക്കി മുഖഭാവത്തോട് കാണിച്ചപ്പോൾ.
അമ്മ അവിടെ നിന്ന്.
"ഉം.
ഞാൻ പറയാൻ ഇരുന്നതാ ഇവളെ കൊണ്ട് ഒക്കെ പോയി ഒന്ന് ചുറ്റിട്ട് വാ. പടുത്തതിന്റെ ടെൻഷൻ കുറയും. വീട് കോളേജ്
💬 Comments
View all comments