0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Author : Trollan Read All Parts 1.6K

ഉണ്ടായിരുന്നു. ദേവൂട്ടി ആണേൽ ഇതൊന്നും നോക്കാതെ ഫുഡ്‌ കഴിച്ചു കൊണ്ട് ഇരിക്കുന്നു ഒപ്പം എന്നോട് കറി കളുടെ പോരായിമകൾ കൂടി പറയുന്നു. എനിക്ക് പിന്നെ ഉം.. ഉം എന്ന് മുളി കൊണ്ട് ഇരുന്നാൽ മതി ആയിരുന്നു.

ഫുഡ്‌ കഴിച്ചു കഴിഞ്ഞു. അവൾ വലിയ റെസ്റ്റോറന്റ് കയറിട്ട് ഇല്ലാത്തത് കൊണ്ട് എന്റെ ഒപ്പം തന്നെയാ ആയിരുന്നു. കേരള മോഡൽ ഒരു പെണ്ണിനെ കണ്ടതോടെ സായിപ്പ് മദാമ്മയും പരിചയപ്പെടാൻ വന്നു. അവരുടെ കൂടെ ഒരു ഫോട്ടോയും എടുത്തു ശേഷം ഞങ്ങൾ അവിടെ നിന്ന് മടങ്ങി കാറിൽ മാളിലേക്കു ആയിരുന്നു ഒന്ന് ചുമ്മാ പോയി കാണാനും. വിരുന്നു പോകുമ്പോൾ വല്ലതും അങ്ങോട്ട്‌ വാങ്ങി കൊണ്ട് പോകാനും.

കാറിൽ പോകുമ്പോൾ അവളോട് ഞാൻ പറഞ്ഞു.

"എന്താടി നിന്നെ കണ്ടതോട് സായിപ് ന് ഒക്കെ ഒരു ആട്ടം."

"ഓ ഈ പറയുന്ന ആൾ ആ മദാമ്മയുടെ ഒക്കത് അല്ലേ ആയിരുന്നില്ലേ."

ഓ ഡാർക്ക്‌ പെണ്ണ് കലിപ്പ് ആയി തുടങ്ങിട്ട് ഉണ്ട്. ഇനി ചിലപ്പോൾ കയറി കടിച്ചല്ലോ എന്ന് ഓർത്ത്.

"ദേടി നോക്കിയേ മെട്രോ ട്രെയിൻ മുകളിൽ കൂടെ പോകുന്നത് കണ്ടോ."

"ഉം ഉം.

വിഷയം മാറ്റാൻ ഉള്ള ഏട്ടന്റെ സൈക്കോളജിക്കൽ മൂവ് അല്ലെ."

എന്ന് പറഞ്ഞു ദേവൂട്ടി ചിരിച്ചു.

അങ്ങനെ പാട്ടും കേട്ട് മാളിൽ വണ്ടി കൊണ്ട് ഇട്ടേച് മാളിൽ ഒക്കെ ചുറ്റി കുറച്ചു സ്വീറ്റ്സ് ഒക്കെ വാങ്ങിട്ട് കാർ പാർക്കിലെക് വന്നപ്പോൾ അതാ കാവ്യാ ടെ ചേട്ടന്റെ മുന്നിലേക്ക്.

പണി ആയി എന്ന് എനിക്കും അവൾക്കും മനസിലായി. ഞാൻ അവളുടെ കൈയിൽ വാങ്ങിയ

💬 Comments

View all comments