0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 608

ദേവികയും കാവ്യാ ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നത് അല്ലേലും അവർ അങ്ങനെ ആയി കഴിഞ്ഞു.

പിന്നെ എന്റെ കാര്യം ഞാൻ ഇവിടെ അടിച്ചു പൊളിച്ചു ദേവികടെ പുറകിൽ തന്നെ ഉണ്ട്. ലോക്കഡോൺ മുന്നേ ഓൾ എന്റെ ജീവിവിതത്തിൽ വന്നില്ലേ ത്തേണ്ടി പോയേനെ.

രാജീവിനെ ഒക്കെ ഞാൻ വിളികുമ്പോൾ അവന്റെ വർത്തമാനം ഒക്കെ കേട്ടിട്ട് ചിരി വരും ആയിരുന്നു എനിക്ക് വേറെ ഒന്നും അല്ലാ അവൻ ആകെ മെലിഞ്ഞു പോയി എന്ന്.

അങ്ങനെ കൊറോണ കുറഞ്ഞ തകത്തിൽ ഞങ്ങളുടെ എക്സാം എല്ലാം കഴിഞ്ഞു റിസൾട്ട്‌ വന്നു ഞങ്ങൾ ഹാപ്പി ആയി.

ഒപ്പം എനിക്ക് 21വയസ്സ് ആയി പിന്നെ ഒന്നും നോക്കില്ല രെജിസ്റ്റർ ഓഫീസിൽ ചെന്ന് രെജിസ്റ്റർ ചെയ്തു സകല നിയമങ്ങൾ അനുസരിച്ചു ദേവിക.
ദേവിക ഹരി ആയി മാറി കഴിഞ്ഞു. എന്റെ ഭാര്യ എന്നുള്ള എല്ലാ ഇതും അവളിൽ എത്തി കഴിഞ്ഞു.

അങ്ങനെ ഇരിക്കെ അമ്മയുടെ ഒപ്പം ഡാൻസ് കളിച്ചു കൊണ്ട് ഇരിക്കുവായിരുന്നു ദേവൂട്ടി ആ സമയം ഞാൻ പുറത്ത് അച്ഛന്റെ ഒപ്പം മോട്ടറിന്റെ തുരുമ്പ് ഒക്കെ ക്ലീൻ ചെയ്തു കൊണ്ട് ഇരുന്നു. അപ്പോഴേക്കും അച്ഛൻ എവിടെ എങ്കിലും പോയി പെയിന്റ് കിട്ടുമോ എന്ന് നോക്കാൻ ബൈക്ക് എടുത്തു കൊണ്ട് പോയി.ലോക്കഡോൺ അല്ലെ വേറെ ഒരു പണി ഇല്ലാത്തത് കൊണ്ട് ഇത് ചെയ്തു കൊണ്ട് ഇരുന്നു ഇല്ലേ ഈ സമയം അവളെ കൊണ്ട് ഞാൻ ഇന്ത്യ ചുറ്റുക ആയെന്നെ.

അമ്മയുടെ ഉറക്കെ ഉള്ള വിളി കേട്ട് ഞാൻ ഞെട്ടി.

"എടാ ഹരിയെ....."

ഞാൻ ഓടി ചെന്നപ്പോൾ നിലത്ത് അമ്മയുടെ മടിയിൽ ബോധം ഇല്ലാതെ കിടക്കുന്ന ദേവികയെ ആണ് കണ്ടത്. ഞാൻ ആകെ ഞെട്ടി.

"അവൾ തല കറങ്ങി വീണു...

ഹോസ്പിറ്റൽ പോകടാ."

അമ്മ ആകെ പേടിച്ചു.
ഞാൻ ടേബിൾ ഇരുന്ന വെള്ളം കൊണ്ട് പോയി തളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. പിന്നെ ഒന്നും നോക്കില്ല അവളെ വാരി എടുത്തു കാറിലേക് കൊണ്ട് പോയി അമ്മാ കീ എടുത്തു കൊണ്ട് വന്നു കാർ ഡോർ തുറന്നു അമ്മയും അവളുടെ തല എടുത്തു മടിയിൽ വെച്ച് നീ വേഗം വണ്ടി വിടാൻ പറഞ്ഞു.

പറഞ്ഞപോലെ ഞാൻ വണ്ടി സ്പീഡിൽ വിട്ട്. അച്ഛൻ ഏതോ കടകരനെ വിളിച്ചു പെയിന്റ് എടുത്തു തരാൻ വേണ്ടി കടയുടെ ഫ്രണ്ടിൽ നില്കുന്നത് കണ്ടു ഞാൻ ഹോൺ അടിച്ചു കൊണ്ട് പോയി അച്ഛൻ

💬 Comments

View all comments