0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]

Author : Trollan Read All Parts 1.4K

കൊണ്ട് ഇരുന്നത്. അത്‌ എനിക്ക് അവൾ പോകുന്നതിന് മുൻപ് ഫോൺ തന്നു എന്ന്. അവൾ ആണേൽ കൈയിൽ ഒരു നോക്കിയ ഫോൺ ഉള്ള് എന്ന് പറഞ്ഞു. അതിൽ ആണ് സിം ഒക്കെ ഇട്ട് നാട്ടിലേക്ക് വിളിക്കാറുള്ളു എന്ന് അവൾ പറഞ്ഞു. നാട്ടിലെ കാര്യങ്ങൾ ഒന്നും അവൾക് അറിയില്ലാ എന്ന് പറഞ്ഞു.

ദേവിക പോയതോടെ പെണ്ണുങ്ങളുടെ തല ആയി കാവ്യാ യെ ആക്കി. ദേവികയുടെ കൂട്ടുകാരികൾ ഒക്കെ കാവ്യടെ കൂടെ കൂടി.

പക്ഷേ എന്തൊ എനിക്ക് എന്തോപോലെ തോന്നി തുടങ്ങി. ഒരു എതിരാളി ഇല്ലാത്തത് കൊണ്ടും വഴക്ക് ഇടാൻ ക്ലാസ്സിൽ ഒരാൾ ഇല്ലാത്തത് കൊണ്ടും കോളേജിൽ പോകാൻ ബോർ ആയി തുടങ്ങി.

അങ്ങനെ ശെനി ആഴ്ച ആയി.

അപ്പോഴാണ് കാവ്യാ വിളിച്ചത്.

"ദേവിക കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ.

അവൾ എവിടെ പോയേക്കുവാ.

അന്ന് പറഞ്ഞപോലെ ഇനി കോളേജിലേക് വരില്ല എന്ന് പറഞ്ഞു പോയതല്ലേ.

നിനക്ക് ഒന്ന് അനോഷിച്ചൂടെ "

"അവൾ പോയത് നല്ല കാര്യം എന്ന് വെച്ച് ഇരിക്കുന്ന എന്നോട് ആണോ അവളെ കുറച്ചു അനോഷിക്കാൻ പറയണേ.

ഒന്ന് പോയെടി "

"ഞാൻ ഒരു പെണ്ണ് ആയി പോയി ഇല്ലേ ഞാൻ പോയേനെ അവളുടെ നാട്ടിലേക്ക്.

നീ ഒക്കെ എന്ത് മനുഷ്യനടെ.

ഒന്നിരുന്നാൽ അവൾ നമ്മുടെ കൂടെ ഇത്രയും നാൾ ഉണ്ടായിരുന്നത് അല്ലെ "

"എന്തൊ എനിക്ക് പോകണമെന്നില്ല "

"എടാ.

അവൾ അന്ന് ഓണത്തിന് നിന്നോട് സ്നേഹത്തോടെ അല്ലെ മിണ്ടാൻ വന്നത്. നീ അല്ലെ വലിച്ചു കിറിയത്.

എന്തൊ നിന്നോട് സഹായം തേടി ആയിരുന്നു വന്നേ.

💬 Comments

View all comments