0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]

Author : Trollan Read All Parts 1.4K

പക്ഷേ നിയോ "

"അല്ലാ കാവ്യാ നിനക്ക് ഇത് എന്ത് പറ്റി. നീയും അവളുടെ ഗ്യാങ്ങിന്റെ കൂടെ കൂടിയോ "

"പോടാ നിന്നോട് ഈ കാര്യം സംസാരിക്കാൻ വന്നാ എന്നോട് വേണം പറയാൻ.

ഒന്ന് മാത്രം പറയാം. ഇനി അവൾ കോളേജിൽ വരാതെ നിന്നോട് മിണ്ടാൻ പോയിട്ട്. നിന്റെ അടുത്ത് പോലും വരില്ല."

"ഇത് എന്ത് പറ്റി നിനക്ക്.

ഒക്കെ.

ഞാൻ പോകാം.

അനോഷിക്കാൻ മാത്രം."

"എടാ ഗൗരി പറഞ്ഞു അവൾക് വീട്ടിൽ ഒക്കെ എന്തൊ പ്രശ്നം ഉണ്ടായിരുന്നു . ചില സമയങ്ങളിൽ അവളെ ആരോ വിളിക്കുകയും അത്‌ കഴിഞ്ഞു അവൾ തനിച് ഇരുന്നു കരയുന്നത് അവൾ കണ്ടിട്ട് ഉണ്ടെന്ന് എന്നോട് പറഞ്ഞു."

"ഞാൻ പോയി നോക്കാടെ.

അല്ലാതെ എന്നോട് മിണ്ടാതെ ഇരിക്കരുത്.

എനിക്ക് ഒരു പണിയും ഇല്ലല്ലോ.

ഒരു ട്രിപ്പ്‌ പോലെ പോയി ചുറ്റി കറങ്ങി വരാം. ചിലപ്പോൾ അവൾ എന്നെ ചാണം വെള്ളം ഒഴിച്ച് വിട്ടാൽ നിന്നെയും ഞാൻ ചാണം വെള്ളത്തിൽ കുളിപ്പിക്കും "

"ഒക്കെ.

പിന്നെ നിന്നോട് ഒന്നും മിണ്ടാതെ ഇരിക്കാൻ എനിക്ക് കഴിയോടാ."

എന്ന് പറഞ്ഞു അവൾ ചിരിച്ചു.

"അത് എനിക്ക് അറിയാല്ലോ.

എന്തായാലും നിന്റെ ആവശ്യം അല്ലെ ഞാൻ പോയി നോക്കാം "

"എടാ അവളെ കോളേജ് പടുത്തം തുടരാൻ പറയണം. എങ്ങനെ എങ്കിലും കോളേജിൽ കൊണ്ട് വരണം "

"ശെരിടി അമ്മ വിളിക്കുന്നുണ്ട് "

"ഒക്കെ അമ്മയുടെ പൊന്നാര മോന് പോയി പാപം തിന്നോ. രാത്രി വാട്സ്ആപ്പ് വരാം. കുറച്ച് സിനിമ കിട്ടിട്ട് ഉണ്ട്. Bye "

അതേ

💬 Comments

View all comments