0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]

Author : Trollan Read All Parts 2.4K

അല്ലാതെ ഹോട്ടലിൽ നിന്നോ അല്ലാതെയോ ഞാൻ കഴിക്കാറില്ല നോൺ വെജ്. അത് എന്റെ ഹോബി ആയി പോകുകയും ചെയ്തു.

അമ്മക്ക് അവളെ ശെരിക്കും ഇഷ്ടപ്പെട്ടു എന്ന് മനസിലായി.

എല്ലാ ഇടതു നിന്നും വെള്ളം ഇറങ്ങി കഴിഞ്ഞു എന്ന് വാർത്ത വന്നു. പക്ഷേ ഞാൻ അവളോട് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയാൽ മതി എന്ന് പറഞ്ഞു. വേറെ ഒന്നും അല്ലാ കുടി വെള്ളം എല്ലാം ഇപ്പൊ കോളില്ലാതെ ആയി കാണും എന്ന് എനിക്ക് അറിയാം ആയിരുന്നു. അതും അല്ലാ ഇനി അവിടെ നിൽക്കണ്ട കോളേജ് ഹോസ്റ്റലിൽ നിന്നാൽ മതി എന്ന് പറഞ്ഞു. ഗൗരി ഇനി ഹോസ്റ്റലിൽ ആണ് നില്കുന്നെ എന്ന് പറഞ്ഞു. ദേവികയും ചേരാൻ നേരത്ത് ഹോസ്റ്റൽ രജിസ്റ്റർ ചെയ്തത് കൊണ്ട് എനിക്ക് പാർട്ടി ടെ സാധിനവും ടീച്ചർ മാരെ കൊണ്ട് ഫോഴ്സ് കൊടുത്തു ദേവികക് ഹോസ്റ്റലിൽ സ്റ്റേ ചെയ്യാൻ ഉള്ള അവസരം ഞാൻ ഒരുക്കി കഴിഞ്ഞിരുന്നു.

അന്ന് തന്നെ പോയി. കെട്ടിട ഉടമയും വന്നിരുന്നു. അവളുടെ ഡ്രസ്സ് ബുക്ക്‌ ഒക്കെ കൊണ്ട് വന്നു. അതെല്ലാം അലക്കി ഇടൽ ആയിരുന്നു അന്ന് മൊത്തം അവളുടെ ജോലി. ഞാൻ ആണേൽ അവളുടെ റെക്കോർഡ് ബുക്ക്‌ ഒക്കെ ഓണക്കാൻ വെച്ച്.

നോട്ട് ഒക്കെ ഞാൻ എന്റെ ബുക്കിൽ നിന്ന് പ്രിന്റ് എടുത്തു തരാം എന്ന് പറഞ്ഞു അവളോട്. റെക്കോർഡ് ഒക്കെ ഓണക്കി. മൊത്തം ചെളി മയം ആയിരുന്നു.

അമ്മയും പറഞ്ഞു ഇവൾ ഹോസ്റ്റലിൽ തന്നെ നിന്നാൽ മതി അവിടെ ഒന്നും ഇനി പോയി കിടക്കണ്ട എന്നും വേണേൽ ഇവിടെ നിന്നോളനും പറഞ്ഞു.

💬 Comments

View all comments