Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]
നന്നായി നനഞ്ഞു കാരണം ആയിരിക്കും. നീ പോയി മരുന്ന് വല്ലതും കിട്ടുമോ എന്ന് നോക്ക് ഞാൻ ഇവളെ നോക്കിക്കോളാം അച്ഛൻ ആണേൽ ഇന്നലെ രാത്രി തന്നെ ക്യാമ്പിലേക് പോയി സഹായിക്കാൻ ."
മോളെ നിനക്ക് പനികണ്ടോ എന്ന് അമ്മ ചോദിച്ചപ്പോൾ തണുക്കുന്നത്തെ ഉള്ള് എന്ന് പറഞ്ഞു പാവം വളഞ്ഞു കൂടി കിടക്കുവാ. അമ്മ നനഞ്ഞ തുണി കൊണ്ട് മുഖം ഒക്കെ തുടക്കുന്നുണ്ട്.
പിന്നെ ഞാൻ ബൈക്ക് എടുത്തു കൊണ്ട് പോയി അവിടെ അടുത്ത് ഉള്ള ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു അയാൾ വന്നു നോക്കുകയും ഒരു പേപ്പറിൽ മരുന്ന് എഴുതി തരികയും അവൾക് പനി യുടെ ഒരു ഇൻജെക്ഷൻ എടുത്തിട്ട് അദ്ദേഹം പോയി. അവിടെ അടുത്ത് വെള്ളേം കയറാതാ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി അവൾക് കൊണ്ട് കൊടുത്തു അവളെ കൊണ്ട് അമ്മ കഴിപ്പിക്കുകയും ചെയ്തു. പനി മാറി തുടങ്ങി. അപ്പൊ അമ്മ കഞ്ഞിയും വാരി കൊടുത്തു അവൾക്. ഞാൻ എപ്പോഴും അവളുടെ അടുത്ത് കയറി നോക്കും അമ്മ പനി നോക്കുന്നുണ്ട് അവൾക് കുഴപ്പമില്ല പനി രാത്രി ആയപോഴേക്കും മാറി. ഒരു ദിവസം രാത്രി മുഴുവൻ മഴ കൊണ്ടത് അല്ലെ അതും അല്ലാ നന്നായി പേടിച്ചു വിറച്ചത് അല്ലെ അതിന്റെ ആകും എന്ന് എനിക്ക് മനസിലായി.ഡോക്ടർ പറഞ്ഞു മഴ നന്നായി നനഞു അതുകൊണ്ട് ആണ് നിർക്കെട്ട് ഉണ്ടായിരുന്നു അവൾക്.
പിന്നെ അമ്മ ആയി അവൾക് സഹായം. എന്റെ പൊന്നേ അതേ മാതിരി ആയിരുന്നു അമ്മയുടെ പെർഫോമൻസ് എന്നോട് അവൾക് ഇടാൻ പറ്റിയ ഡ്രസ്സ് വാങ്ങാൻ പറഞ്ഞു.
💬 Comments
View all comments