0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]

Author : Trollan Read All Parts 2.4K

അവളെ ആയിരുന്നു നോക്കുന്നെ. ഇത് എന്ത് പറ്റി എന്റെ തള്ളക് എന്നെ വേണ്ടാതെ ആയോ എന്ന് പോലെ ഇവളുടെ തല തോർത്തി അവൾക് ചൂട് കാട്ടാൻ ചായയും കൊടുക്കുന്നെ.

എന്ത് ചെയ്യാൻ അവളെ കാണാൻ നല്ല ഭംഗി ആണല്ലോ. എനിക്ക് ചേരുന്ന പെണ്ണ് ആണെന്ന് കാവ്യാ എല്ലാവരും പറഞ്ഞപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ ഇപ്പൊ അത് സത്യം ആണെന്ന് എനിക്ക് മനസിലായി.

അവളുടെ ഐശ്വര്യആം നിറഞ്ഞ മുഖം ഞാൻ ആസ്വദിക്കാൻ തുടങ്ങി. എന്റെ മനസിൽ അപ്പോഴേക്കും ഒരു പ്രണയ പ്രളയം തന്നെ സൃഷ്ടിച്ചു ഇരുന്നു.

നാട് വലിയ ദുരന്തം നേരിടുമ്പോൾ എന്റെ മനസ് അവളിൽ ആയി പോയി. അവൾക് വേണ്ടി ഞാൻ അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്ന് ഒര്കുമ്പോൾ അതും രാത്രി. എനിക്ക് വിശ്യ്‌സിക്കാ പോലും കഴിയുന്നില്ലായിരുന്നു.

അന്ന് എനിക്ക് ക്ഷീണം കാരണം ഞാൻ ഉറങ്ങി പോയി എന്റെ ബെഡിൽ കിടന്നു. പിറ്റേ ദിവസം അമ്മ വിളികുമ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.

"എടാ ഹരി..

അവൾക് എന്തൊ പനി പോലെ നീ പോയി എങ്ങനെ എങ്കിലും പോയി രണ്ട് പാരസെറ്റമോൾ വാങ്ങി കൊണ്ട് വാ.

പനി മാറില്ലേ നമുക്ക് നമ്മുടെ ഡോക്ടറെ കാണിക്കേണ്ടി വരും."

ഞാൻ എഴുന്നേറ്റു അവൾ കിടക്കുന്ന റൂമിൽ പോയപ്പോൾ തണുത്തു വിറച്ചു പുതപ്പ് മുടി കിടക്കുന്ന ദേവികയെ ആണ് കണ്ടത്. ആ അവസ്ഥ കണ്ടപ്പോൾ തന്നെ എനിക്ക് വിഷമം ആയി.

"ഞാൻ രാവിലെ ചെന്നു നോക്കിയപ്പോൾ ആണ് പെണ്ണ് വിറച്ചു പനിച്ചു കിടക്കുന്നത് കണ്ടേ.പനി ആണെന്ന് പറയുകയും ചെയ്തില്ല.ഇന്നലെ മഴ

💬 Comments

View all comments