Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]
വശത്തു തന്നെ അമ്മയും അച്ഛനും ഇരിക്കുന്നുണ്ട് കസേരയിൽ. അച്ഛനു കാട്ടാൻ ചായ കൊടുത്തിട്ട് ഇരിക്കുന്നത് ആണെന്ന് എനിക്ക് മനസിലായി.
ഞാൻ ഏതോ പെണിനെ വിളിച്ചു കൊണ്ട് വരുന്നത് ആണെന്ന് ഓർത്ത് അമ്മ ചാടി എഴുന്നേറ്റു.
ബൈക്ക് ഷെഡിൽ കയറ്റി വെച്ച് അങ്ങോട്ട് ചെന്നു.
മഴയത് നനഞു അവൾ എന്റെ വീട്ടിൽ വലതു കല് വെച്ച് തന്നെ കയറി.
നനഞു വന്നാ ഞങ്ങളെ കണ്ടു. അമ്മ എന്റെ തല തോർത്താൻ തുടങ്ങി സാരി തുമ്പിൽ.
അവൾ അത് കണ്ടു തണുത്തു വിറച്ചു നോക്കി നിന്ന്.
"അമ്മേ ഇവൾ ദേവിക എന്റെ കൂടെ പഠിക്കുന്നതാ. വേറെ നാട്ടിൽ നിന്ന് വന്നു പഠിക്കുന്നതാ. ക്യാമ്പിയിൽ ആരെയും അറിയാത്തത് കൊണ്ട് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നു."
ഞാൻ പറഞ്ഞു ഒപ്പിച്ചു.
അച്ഛൻ അപ്പൊ തന്നെ കുഴപ്പമില്ലടാ എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. അമ്മ എന്റെ തല തോർത്തി കഴിഞ്ഞു തണുത്തു വിറച്ച അവളുടെ തലമുടി തോർത്താൻ തോർത്ത് എടുത്തു കൊണ്ട് വന്നു തോർത്തി. അത് അവൾക് ആദ്യ അനുഭവം ആണ് എന്ന് പോലെ അമ്മയെ തന്നെ നോക്കി ഇരുന്നു. പിന്നെ നനഞ്ഞ ഡ്രസ്സ് ഒക്കെ ഞാൻ മാറ്റി പക്ഷേ അവൾക് ഇടാൻ വേറെ ഒന്നും ഇല്ലായിരുന്നു.
വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. അമ്മാ എന്റെ ബനിയനും ഷർട്ടും ഒരു പാന്റും എടുത്തു കൊടുത്തു അത് അവൾ കുളി മുറിയിൽ കയറി കുളിച്ചു കഴിഞ്ഞു അത് ഇട്ടോണ്ട് വന്നു.
അപ്പോഴേക്കും മഴ ഒന്ന് അടങ്ങി.
അമ്മക്ക് പിന്നെ എന്നെ നോക്കൽ അല്ലായിരുന്നു പണി
💬 Comments
View all comments