Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]
വന്നാൽ മതി."
"അത് ശെരിയാവില്ലടാ "
"എന്ത് ശെരി ആക്കില്ല എന്ന്.
നിന്റെ കഴുത്തിൽ നാട്ടുകാർ എല്ലാവരും കൂടി താലി കെട്ടിയവനാ പറയുന്നേ വണ്ടിയിൽ കയറടി.
ഇല്ലേ സമാധാനം ഞാൻ പറയേണ്ടി വരും നാട്ടുകാരോട്."
അത് കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ ആ മഴ നനഞ്ഞു എന്റെ ബൈക്കിൽ കയറി ഇരുന്നു. ആദ്യം ആയി എന്റെ അമ്മ കഴിഞ്ഞു എന്റെ ബൈക്കിൽ കയറുന്നവാൾ അവൾ ആയി മാറി.
ഞാൻ പൂർണമായും നനഞു ഇനി എന്തിന് റെയിൻ കോട്ട് അത് ഒക്കെ അവളുടെ കൈയിലേക് കൊടുത്തു അവൾ ഭാര്യമാർ ബൈക്കിൽ ഇരിക്കുന്നപോലെ ആണ് ഇരുന്നേ. അവളുടെ ബാഗ് ഞാൻ ബൈക്കിന്റെ ഫ്രണ്ടിൽ തന്നെ വെച്ച്. പിന്നെ ആ മഴയും നനഞു ഞാൻ അവളെയും കൊണ്ട് വീട്ടിലേക് പോകുമ്പോൾ ഞാൻ അവളോട് പറഞ്ഞു ബൈക്ക് സൈഡിൽ ഒതുക്കിട്ട് മഴ അപ്പോഴേക്കും കുറഞ്ഞിരുന്നു.
"എടി ദേവികയെ "
"ഉം "
"നിന്നെ ഞാൻ ക്യാമ്പിയിൽ നിന്ന് ആണ് വിളിച്ചു കൊണ്ട് വരുന്നേ എന്ന് പറയാം കേട്ടോ. അല്ലാതെ ഇപ്പൊ കാണിച്ചത് ഒന്നും എന്റെ അമ്മയോട് പറയരുത് എന്നെ മുറിയിൽ പൂട്ടി ഇടും അത് കേട്ടാൽ.
അതും അല്ലാ ഞാൻ നിന്റെ ഭർത്താവ് എന്ന് ഉള്ള കാര്യം അമ്മയും അച്ഛനും അറിയരുത് കേട്ടോ ഇപ്പൊ. നല്ല സമയം ആകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം ."
"ഞാൻ പറയില്ല.
അന്ന് എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ട് ആയിരുന്നടാ."
ഞാൻ ഒന്നും മിണ്ടില്ല.
ഞാൻ ബൈക്ക് വീട്ടിലേക് തിരിച്ചു. വീടിന്റെ മുൻപ്
💬 Comments
View all comments