0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]

Author : Trollan Read All Parts 1.4K

ഇൻജെക്ഷൻ എടുത്തു. വൈറസ് ഫേവർ ആണെന്ന് ഡോക്ടർ പറഞ്ഞു. ഒരു ദിവസം അഡിമിറ്റ് ചെയ്യണം . ദേവികക് ആണേൽ ഒന്നും മിണ്ടാൻ പോലും കഴിയാതെ ക്ഷീണവും പനിയും കാരണം ബെഡിൽ ഉറങ്ങുവാ. ട്രിപ്പ്‌ ഇട്ട്.

അവരോടു എന്നാൽ പൊക്കോളാൻ പറഞ്ഞുഞാൻ . ടീച്ചർ എന്തെങ്കിലും ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു. എന്റെ കൂടെ കാവ്യാ നിന്നോളം എന്ന് പറഞ്ഞു അവളും ഇറങ്ങി അത് എനിക്ക് ഒരു ആശുവസം ആയി. ബാക്കി ഉള്ളവരോട് യാത്ര പറഞ്ഞു അവർ ടൂർ പോക്ക് സ്റ്റാർട്ട്‌ ചെയ്തു.

ഞാനും കാവ്യാ യും ദേവികയുടെ റൂമിൽ തന്നെ ഇരുന്നു.

കാവ്യാ അവളുടെ മനുഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു.

പിന്നെ അവൾ അവിടെ തന്നെ ഇരുന്നു ഫോണിൽ കുത്തി കൊണ്ട് ഇരുന്നു. ഞാൻ ആണേൽ ദേവിക ടെ പനി മാറിയോ എന്ന് തൊട്ട് ഒക്കെ നോക്കി ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു.

രാത്രി ആയതോടെ പനി ഒക്കെ മാറി അവൾ എഴുന്നേറ്റു. അപ്പൊ ഞങ്ങൾ രണ്ടു പേര് മാത്രം ഉള്ള് ആയിരുന്നു കാവ്യാ ആണേൽ അടുത്ത് ഉള്ള ബെഡിൽ ഇരുന്നു ഫോൺ കുത്തുന്നു. ഞാൻ ആണേൽ അവളുടെ കൈയിൽ പിടിച്ചു കസേരയിൽ ഇരുന്നു ബെഡിൽ തല വെച്ച് ഉറക്കം ആയിരുന്നു.

അവൾ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.

"ആഹാ.. എഴുന്നേറ്റോ?

പനി ഒക്കെ മാറി ഇല്ലേ "

"അവരൊക്കെ എന്ത്യേ?"

"അവർ ഒക്കെ പോയി. നിനക്ക് കൂട്ടിന് ഞങ്ങളെ ഏല്പിച്ചിട്ട് പോയി."

അവൾ എഴുന്നേറ്റു ഇരുന്നു. എന്നോട് പോയി ബ്രെഡും കാപ്പിയും വാങ്ങിക്കൊണ്ടു വരാൻ കാവ്യാ

💬 Comments

View all comments