0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]

Author : Trollan Read All Parts 691

ഒക്കെ ആയി. ഉഷാർ ആയിരിക്കുന്നു. കാവ്യാ ആണേൽ അവിടെ കിടന്നു കൊണ്ട് കെട്ടിയോനും ആയി സോളി കൊണ്ട് ഇരിക്കുന്നു.

"എന്താടി എല്ലാം ശെരി ആയില്ലേ."

"ഉം."

"എന്റെ പനി കുടുക പോയി ഒന്ന് മുഖവും കഴുകി ഫ്രഷ് ആയി വാ.

ഞാൻ പോയി വല്ലതും വാങ്ങിക്കൊണ്ടു വരാം."

"ഏട്ടാ...
ഇന്നലെതെ ഉറക്കം ശെരി ആയോ?"

"ഉം.

ക്ഷീണം കാരണം സുഖം ആയി കിടന്നു ഉറങ്ങി പോയി. കൂട്ടിന് സെക്യൂരിറ്റി ചേട്ടനും ഉണ്ടായിരുന്നു."

"അപ്പൊ എങ്ങനെയാ ഇനി."

"ഇനി ഇപ്പൊ പോകാം ആയിരിക്കും. ഡോക്ടർ വരട്ടെ.8മണിക്ക് വരും ആയിരിക്കും.

കാവ്യാ..."

"ആം.

എന്താടാ."

"നിനക്ക് എന്താ വേണ്ടേ കഴിക്കാൻ."

"എന്തായാലും കുഴപ്പമില്ല."

അതും പറഞ്ഞു അവൾ സോളിക്കൊണ്ട് ഇരുന്നു. ഇവൾക്ക് ഇത് തന്നെ ആണോ പണി.

ഞാൻ മുറിയിൽ നിന്ന് ഇറങ്ങി അവിടെ അടുത്ത് ഉള്ള ഹോട്ടലിൽ പോയി ഇഡലിയും സാമ്പറും വാങ്ങി കൊണ്ട് വന്നു. രണ്ട് പാഴ്‌സൽ ആയി.

കാവ്യാകും കൊടുത്തു ബാക്കി അവളും ഞാനും കഴിച്ചു ഒരുമിച്ച് ഇരുന്നു.

"നല്ല ടെസ്റ്റ്‌."

"എന്നാ എന്റെ പണിക്കുടുക തന്നെ കഴിച്ചോ."

"അയ്യോ.

അങ്ങനെ അല്ലാ."

"പിന്നെ."

"ഏട്ടന്റെ കൂടെ ഇങ്ങനെ കഴിക്കുന്നതിന് നല്ല രുചി എന്നാ."

അപ്പൊ തന്നെ അവിടെ കഴിച്ചു കൊണ്ട് ഇരുന്ന കാവ്യാ.

"മതിടി... മതിടി..

ഇനി സോപ്പ് ഇട്ട് ഇട്ട് അവനെ കുളിപ്പിക്കല്ലേ."

ഇത് കേട്ട് ദേവിക.

"നീ നിന്റെ കെട്യോന്റെ കാര്യം അനോഷിച്ചാൽ.

ഇത് ഞങ്ങളുടെ കാര്യം."

"ഓ ഞാൻ ഒന്നും ഇടപെടാൻ വരുന്നില്ല. നിന്റെ കെട്യോനെ നീ തന്നെ നോക്കിക്കോ."

"അങ്ങനെ വാ എന്റെ കാവ്യാ കുട്ടി."

ഞങ്ങൾ എല്ലാവരും ഫുഡ്‌ കഴിച്ചു കഴിഞ്ഞു.
ടീച്ചറെ ഒക്കെ വിളിച്ചു.

അപ്പോഴാണ് അമ്മ ദേവിക യെ വിളിക്കുന്നത്.

"എടാ മിണ്ടാതെ ഇരിക്കണം അമ്മ ആണ് വിളിക്കുന്നെ."

അവൾ ഫോൺ സ്പീക്കർ ഇട്ട് ബെഡിൽ വെച്ച്.

"ഹലോ ദേവിക മോൾ അല്ലെ?"

"അതേ അമ്മേ."

"എങ്ങനെ ഉണ്ട് ടൂർ ഒക്കെ പോയിട്ട് "

ഞാൻ മനസിൽ പറഞ്ഞു. രാവിലെ തന്നെ എന്നെ വിളിക്കാതെ അമ്മ ദേവികയെ വിളിക്കുന്നുണ്ടല്ലോ. ഇപ്പൊ എനിക്ക് ഒരു വിലയും ഇല്ലേ. ഇനി ഇവളെ കൊണ്ട് വീട്ടിൽ ചെന്നാൽ എന്നെ അമ്മ കറിവേപ്പില ടെ വിലയാ കൊടുക്കുള്ളു ആയിരിക്കും.

"അത് അമ്മേ. ഞാൻ ഹോസ്പിറ്റൽ ആണ്. പനി വന്നു.

എന്നെയും കാവ്യാ യെയും........

(അപ്പൊ

💬 Comments

View all comments