0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Author : Trollan Read All Parts 2.3K

സഹായം ഉണ്ടേൽ വിളികാം.

പോ... പോ.."

പിന്നെ ഞാൻ അടുക്കളയിൽ നിന്ന് പോന്നു. ദേവിക അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.

ഹാളിൽ ചെന്നപ്പോൾ അച്ഛൻ.

"നീ എന്തിനാ അടുക്കളയിൽ പോയെ.

അവരായി അവരുടെ പാടായി.

പണ്ട് ഇങ്ങനെ സഹായിക്കാൻ കയറിയാ ഞാൻ ആണ്.

ഇപ്പൊ മോൾ വന്നപ്പോൾ ആണ് ഇങ്ങനെ ഫ്രീ ആയി ഇരിക്കുന്നെ."

ഞാൻ ഒന്ന് ചിരിച്ചിട്ട്.

"എന്റെ വിധി എങ്ങനെ ആകും എന്ന് കുറച്ച് നാൾ കഴിഞ്ഞു അറിയാം."

" എടാ ഞാൻ ഒരു പുതിയ കാർന് ഓഡർ ചെയ്തിട്ട് ഉണ്ട് നമ്മുടെ പഴയ വണ്ടി കുറച്ച് മിസ്സിംഗ്‌ ഒക്കെ കാണിച്ചുതുടങ്ങി അതുകൊണ്ട് റെഡി കാശിൽ ഒരെണ്ണം വാങ്ങി. കുറച്ച് മാസങ്ങൾക് മുൻപ് അമ്മയും ആയി പോയപ്പോൾ പണി തന്നു അതോടെ അമ്മ വണ്ടി മാറ്റാൻ പറഞ്ഞുടാ.

അതും അല്ല ഞാൻ ഒരു കാര്യം പറഞ്ഞില്ലേ. അവളുടെ ദേവികയുടെ അച്ഛന് നാട്ടിൽ ഉള്ള കടം ഒക്കെ കംപ്ലീറ്റ് തീർക്കണം ഈ സാറ്റർഡേ തന്നെ രണ്ടാളും പോകോ. കാശ് ഞാൻ എടുത്തു വെച്ചേക്കം."

"ഏത് വണ്ടിയ വാങ്ങിയേ?"

" ഒരു bmw കാർ ആണ്.ഷോറൂമിൽ പോയായിരുന്നു ഞങ്ങൾ. നിനക്ക് ഒരു സസ്പെൻസ് ആകട്ടെ എന്ന് വെച്ച് അമ്മ ഇരിക്കുവായിരുന്നു. ഇത്‌ ഇപ്പൊ നീ ഞങ്ങൾക് സസ്പെൻസ് തന്നില്ലേ.അമ്മയോട് പറയണ്ട ഞാൻ നിന്നോട് പറഞ്ഞ കാര്യം നാളെ വണ്ടി എത്തും. ഷോറൂമിൽ കയറിയതും വില കൂടിയത് തന്നെ പിടിപ്പിച്ചു തന്നു."

"കാശ് കൂടിയത് വാങ്ങാനായിരുന്നോ?"

"കാശ് കുമിഞ്ഞു കൂടുന്നതും വലിയ പ്രശ്നം ആടാ. അത് പല പ്രശ്നങ്ങൾ ഉണ്ടാക്കും."

💬 Comments

View all comments