Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
റെഡി ആക്കി തരാം. "
"ഉം."
അമ്മ അവൾക് എല്ലാം പറഞ്ഞു കൊടുക്കുന്നത് കണ്ടു കൊണ്ട് ഞാനും അച്ഛനും നോക്കി നിന്നു.
പിന്നെ അങ്ങനെ ആ ദിവസം രാത്രി ആകാറായി. വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥന ഒക്കെ ഉണ്ട്. ഞാൻ ആണേൽ ആ സമയത് ഫോൺ കുത്തൽ ആയിരിക്കും.
പക്ഷേ ഇന്ന് ദേവിക എന്നെ പിടിച്ചു ഇരുത്തി പ്രാർത്ഥിപ്പിച്ചു.
പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു tv കാണുകയും. ഒരുമിച്ച് ഇരുന്നു ഫുഡ് കഴിക്കുകയും ചെയ്തു.
ദേവിക ആയിരുന്നു ഞങ്ങൾക് വിളബി തന്നത്. പക്ഷേ അമ്മ ഇവിടെ അങ്ങനെ ഒരു ഇത് ഇല്ലാ ഒപ്പം ഇരുന്നു അവരവർ തന്നെ എടുത്തു കഴിക്കുക എന്ന് പറഞ്ഞു അവളെ പിടിച്ചു ഇരുത്തി.
പാവം പണ്ട് ഒക്കെ അമ്മായിക്ക് ഒക്കെ വിളബി അവസാനം ആയിരുന്നു ഇവൾ ഇരുന്നു കഴിക്കുന്നതും പത്രം ഒക്കെ കഴുകി വെക്കുന്നതും.
എന്നാൽ ഇവിടെ എന്റെ വീട്ടിൽ അങ്ങനെ അല്ലാല്ലോ.എന്റെ പത്രം ഒക്കെ അമ്മ കഴുകി വെക്കും എങ്കിലും. അച്ഛനെ അമ്മ അടുക്കളയിൽ പിടിച്ചു നിർത്തി എല്ലാം കഴുകി കഴിഞ്ഞേ കിടക്കാൻ പോകു.
ഇനി ഇപ്പൊ ദേവിക ഉള്ളത് കൊണ്ട്. അവൾ ഞാൻ തിന്ന പത്രം ഒക്കെ എടുത്തു കഴുകാൻ പോയപ്പോൾ ഞാനും ചേന്നു.
"എന്താടി.
ഞാൻ കഴുകി വെച്ചോളാം."
"വേണ്ടാ ഏട്ടാ.
ഞാൻ ചെയ്തു കോളം."
അപ്പോഴേക്കും അമ്മ വന്നു.
"എന്നാ മോളെ ഇത് മുഴുവനും ഇവനെ കൊണ്ട് കഴുകിച്ചിട്ട് വിട്ടാൽ മതി."
"അങ്ങനെ പറയരുത് അമ്മേ."
"എന്നാ മോൻ പോയി കിടന്നോ അടുക്കള കാര്യത്തിൽ എന്തെങ്കിലും
💬 Comments
View all comments