0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Author : Trollan Read All Parts 2.3K

ചരടിലെ താലി സൂര്യ പ്രകാശത്തിൽ അവളുടെ നെഞ്ചിൽ കിടന്നു തിളങ്ങുന്നുണ്ടായിരുന്ന. അവൾ അത്‌ ജീവനും തുല്യം ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്നു. ഒരു പക്ഷേ അന്ന് കാറിൽ നിന്ന് ഇറങ്ങി പോകുമ്പോൾ അവൾ കഴുത്തിൽ നിന്ന് വലിച്ചു പറിക്കുക അല്ലാ ചെയ്തത് എന്റെ നേരെ എറിയുകയും ചെയ്തില്ല അവൾ തന്റെ കൈയിൽ മുറുകെ പിടിച്ചു ആയിരുന്നു. അതും അല്ലാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടാലും ഇത്‌ മാത്രം കൈയിൽ നിന്ന് പോകരുത് എന്ന് അവൾ സുരക്ഷിതം ആയി വെച്ചു.നെറ്റിയിൽ ചെറുതായി ഒരു സിന്ദൂര രേഖ യും വരച്ചിട്ട് ഉണ്ട്. കാവ്യാ ആണ് എല്ലാം ചെയ്യിപ്പിച്ചത് എന്ന് എനിക്ക് പിന്നെ ആലോചിക്കണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം അവളുടെ മാസ്റ്റർ പിസ് ആണ് സാരി ഉടിപ്പിക്കൽ. ഓണം വന്നാൽ അവൾക് ചാകര ആണ് സാരി ഉടുപ്പിച്ചു കൊടുത്തു പൈസ വാങ്ങുന്ന ആൾ ആയിരുന്നു പണ്ട്.

"ദേ വരുന്നു."

"ആര് ദേവികയോ!!!"

"അതേ.

ദേവിക ഹരി."

പിന്നെ ഒന്നും ആ പെണ്ണുമ്പിലേക്ക് പറയാൻ പറ്റില്ല. ദേവിക വന്നു.

"പോയാലോ ഏട്ടാ."

കാവ്യാ മുകളിൽ ജനലിൽ കൂടി ഓൾ ദി ബെസ്റ്റ് എന്ന് കൈ കൊണ്ട് കാണിച്ചു.

ഞാൻ അവളുടെ തുണി ഒക്കെ ഉള്ള ബാഗ് എടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ച്. എന്നിട്ട് അവളെയും കയറ്റി. അവൾ ആണേൽ സൈഡിലേക് തിരിഞ്ഞു ഇരുന്നു എന്റെ തോളിൽ കൈ വെച്ച്.

"പോകാം "

ഞാൻ ബൈക്ക് വീട്ടിലേക് വീട്ടു.

എനിക്കും കുറച്ച് ടെൻഷൻ ഉണ്ട്‌. എന്തായാലും വരുന്നത് വരുന്നോടത് വെച്ച് കാണാം എന്ന് വെച്ച് വീട്ടിലേക്

💬 Comments

View all comments