0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Author : Trollan Read All Parts 2.3K

രണ്ടാമത് കയറി.

ഉള്ളിൽ കൊണ്ട് പോയി വിളക് വെക്കുന്നോടത് കൊണ്ട് വെച്ച്. പിന്നെ അവളെ സോഭയിൽ ഇരുത്തി അമ്മ പോയി ഉപ്പ് ഇട്ടാ കഞ്ഞിവെള്ളം കൊണ്ട് വന്നു എനിക്കും അവൾക്കും തന്നു.

ദേവിക വേഗം കുടിച് തീർത്തു. ഇനിയും വേണോ എന്ന് അമ്മ ചോദിച്ചപ്പോൾ വേണ്ടാ എന്ന് പറഞ്ഞു സോഭയിൽ ഇരുന്നു എന്നെ നോക്കി ഞാൻ അച്ഛന്റെ ഒപോസിറ്റ് സെറ്റിയിൽ ചാരി നിന്ന് കൊണ്ട് കഞ്ഞിവെള്ളം കുടിച്ചു.

അല്ലേലും വീട്ടിൽ ചോറ് ആയി കഴിഞ്ഞാൽ ഉച്ച വരെ കഞ്ഞിവെള്ളം ആണ് അമ്മ തരുള്ളൂ. അല്ലാതെ വെള്ളം ഒന്നും ഉണ്ടാക്കില്ല.

അമ്മ അവളുടെ ഒപ്പം സോഭയിൽ ഇരുന്നു. അച്ഛനും അടുത്ത് കിടന്ന സെറ്റിയിൽ ഇരുന്നു.

അമ്മ ദേവികയോട് ചോദിച്ചു.

"മോളെ.

മോളുടെ വീട്ടുകാർ അറിഞ്ഞോ മോൾ ഇവന്റെ കൂടെ പോന്ന കാര്യം."

അവൾ ഒന്നും മിണ്ടില്ല. എന്റെ നേരെ നോക്കി.

അമ്മ തന്നെ തുടർന്നു.

"എന്തായാലും ഇനി ആര് എന്ത് പ്രശ്നതിന് വന്നാലും ഞാൻ ഉണ്ട്‌ നിങ്ങളുടെ കൂടെ.

എന്നാലും എന്റെ മോന് ഇവളെ കൊണ്ട് വന്നാലോ. ഞാൻ കഷ്ടപെടേണ്ടി വരും എന്ന് പറഞ്ഞു കൊണ്ട് ഇരികുമ്പോൾ അല്ലെ നിങ്ങൾ ഇങ് എത്തിയത്."

"അത്‌ പിന്നെ ഓരോന്നിനും ഒരേ ടൈം ഇല്ലേ അമ്മേ."

എന്ന് ഞാൻ ചുമ്മാ ഇടക്ക് കയറി സംസാരിച്ചു.

"എടാ അപ്പൊ നിങ്ങൾ എപ്പോ കെട്ടി രാവിലെ വന്നിട്ട് ആണോ. താലി ഒക്കെ."

"അതൊക്കെ കെട്ടിട്ട് ഇപ്പൊ മൂന്നു വർഷം ആകാൻ പോകുന്നു അമ്മേ."

എന്ന് പറഞ്ഞു ഞാൻ പതുകെ മുറിയെല്ക് പോകാൻ നോക്കിയപ്പോൾ അമ്മ

💬 Comments

View all comments