Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
എന്ന് മനസിലായത് എന്ന് തോന്നുന്നു.
"എടി.. ദേവിക്കെ...
നീ ആകെ മാറി പോയല്ലോടി....
ഏട്ടാ ദേ ഇവൾ അങ്ങ് മൊത്തം മാറി പോയില്ലേ."
ഞാൻ അപ്പോഴേക്കും ഇറങ്ങി ഒപ്പം എല്ലാവരും.
എല്ലാവരെയും കണ്ടതോടെ അവർക്ക് എന്തോന്ന് ഇല്ലാതെ സന്തോഷം ആയി. ചേട്ടൻ എന്നേ വിളിച്ചു. അമ്മയെയും അച്ഛനെയും ഞാൻ പരിചയപ്പെടുത്തി.
ചേട്ടൻ ഭയങ്കര ഹാപ്പി ആയി. ഇനി നീ ഇങ്ങോട്ട് ഒന്നും വരില്ലെന്ന വിചാരിച്ചേ എന്ന് ചേട്ടൻ പറഞ്ഞു.
പക്ഷേ എന്നേ ആകെ അവിടെ ഞെട്ടിച്ചത്. അവളുടെ അമ്മാവന്റെ വിട് അവിടെ കാണാൻ ഇല്ലാ. ഒരു മതിൽ ഒക്കെ വന്നിരിക്കുന്നു.
കാര്യം ചോദിച്ചപ്പോൾ. അവർ സ്ഥലം ഒക്കെ ഏതോ ബ്ലൈഡ് കാർ കൊണ്ട് പോയി ഇപ്പൊ അവർ എവിടെ ആണെന്ന് പോലും അറിയില്ല എന്നൊക്കെ ആ ചേട്ടൻ പറഞ്ഞു.
ദേവിക പോയതോടെ ആ വീട്ടിലേക് ഐശ്വര്യആം കൂടെ പോയി എന്ന് ആ ചേട്ടൻ പറഞ്ഞു.
ദേവിക ആണേൽ അവളുടെ നാട്ടിലേ കൂട്ടുകാരിയും ഒരു ചേച്ചിയെ പോലെ എന്നും അവൾക് ഇവിടെ കൂട്ടുണ്ടായിരുന്ന ആളെ കിട്ടിയതോടെ അമ്മയെയും കുട്ടികളെയും കൂട്ടി അവർ അടുക്കളയിലേക് പോയി.
ഞങ്ങൾ അന്ന് പോയി കഴിഞ്ഞ ശേഷം ഉണ്ടായ കാര്യങ്ങൾ അച്ഛനോടും എന്നോടും ആ ചേട്ടൻ പറഞ്ഞു തന്നു. ദേവികയുടെ അച്ഛന്റെയും കാര്യങ്ങൾ.
പിന്നെ ഞാൻ ദേവികയോട് ഞങ്ങൾ ഇപ്പൊ വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി ഒപ്പം ആ ചേട്ടനും ഉണ്ടായിരുന്നു. വേറെ ഒന്നും അല്ലായിരുന്നു. ദേവികയുടെ അച്ഛൻ കുറച്ച് പൈസ കൊടുക്കാൻ ഉള്ള ആൾകാരെ ആ ചേട്ടന് അറിയാം ആയിരുന്നു.
💬 Comments
View all comments