0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

മരുമോൾ അതും അമ്മയുടെ മനസിൽ കയറിയാ ദേവിക മുറ്റത്തു വന്നു എന്റെ കൈൽ പിടിച്ചു ഉള്ളിലേക്ക് കയറാൻ നില്കുമ്പോൾ അമ്മ ഒരു നിമിഷം സ്വപ്നം ആണെന്ന് തെറ്റി ധരിച്ചു പോയി എന്ന് ഞങ്ങളോട് പറഞ്ഞു.

അപ്പോഴേക്കും അച്ഛൻ വണ്ടി ഒരു തുണികടയുടെ അടുത്ത് കൊണ്ട് പോയി പാർക്ക് ചെയ്തു. വേറെ എവിടെ അല്ലാ അച്ഛന്റെ കൂട്ടുകാരന്റെ കടയിൽ അതായത് ഞാൻ ദേവൂട്ടിക് ഓണത്തിന് സാരി വാങ്ങാൻ അവളെയും കൊണ്ട് വന്നാ കടയിൽ.

ഞങ്ങൾ ഉള്ളിലേക്ക് കയറി. അച്ഛന്റെ കൂട്ടുകാരൻ തന്നെ അവിടെ ഉണ്ടായിരുന്നു.

അച്ഛൻ പുളിയും ആയി സംസാരിച്ചു കൊണ്ട് ഇരുന്നു.

"ഇവരെ രണ്ടിനെയും അന്ന് കണ്ടപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു പക്ഷേ ഒരുമിച്ച് പഠിക്കുന്നത് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അത്‌ വിട്ട് ആയിരുന്നു.

നീ വിളിച്ചു പറഞ്ഞപ്പോൾ അല്ലെ അറിയുന്നേ ചെറുക്കാൻ പെണ്ണിനെ കൊണ്ട് വന്നേക്കുവാ എന്ന്. ദേ ഇപ്പൊ കണ്ടപ്പോൾ അല്ലെ അന്ന് ഇവന്റെ കൂടെ വന്നത് ഇവന്റെ പെണ്ണ് ആണെന്ന്."

"ഞങ്ങളും അറിഞ്ഞില്ലടാ ഇവർ തമ്മിൽ കെട്ടിയത് ഒക്കെ .നാല് ദിവസം മുൻപ് വീട്ടിൽ വന്നപ്പോഴാ ഇവർ തമ്മിലുള്ള ബന്ധം വരെ അറിയുന്നത് "

"അച്ഛന്റെ അല്ലെ മോൻ "

എന്ന് പറഞ്ഞു ചിരിച്ചു. ഒപ്പം അമ്മയും അച്ഛനും.

പിന്നെ അവരെ സാരി കളക്ഷൻലേക്ക് വിട്ട്. ഞാനും അവരുടെ ഒപ്പം അങ്ങോട്ട് പോയി ഇല്ലേ ആ പുള്ളി എന്നെ മുക്കിൽ വലിച്ചു കയറ്റും. അച്ഛൻ ആണേൽ പുള്ളിയുടെ കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു കടയിലൂടെ നടത്തം ആയി.

പണ്ട് ദേവൂട്ടിയെ സാരി ഉടുപ്പിച്ചു

💬 Comments

View all comments