Chapter Title : എന്റെ സ്വന്തം മമ്മി 1 [ഹസ്ന]
എന്തോ ഒരു അസ്വസ്ഥത വിട്ടൊഴിയാതെ നിന്നു.
മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ ടാക്സി മൂന്നാറിലെ ആ പ്രമുഖ റിസോർട്ടിന്റെ വലിയ കവാടം കടന്ന് ഉള്ളിലേക്ക് കയറി. മൂടൽമഞ്ഞിനാൽ പൊതിഞ്ഞ മനോഹരമായ ഒരു ആഡംബര റിസോർട്ടായിരുന്നു അത്. ചുറ്റും പച്ചപ്പും നടുവിലായി തിളങ്ങിനിൽക്കുന്ന ഒരു വലിയ സ്വിമ്മിംഗ് പൂളും ഉണ്ടായിരുന്നു.
വണ്ടി വന്നുനിന്നതും റിസപ്ഷനിൽ നിന്നും ഹോട്ടൽ ജീവനക്കാർ വന്ന് ഞങ്ങളുടെ ബാഗുകളെല്ലാം എടുത്തു. ഞങ്ങൾ മൂന്നുപേരും ഉള്ളിലേക്ക് നടന്നു. എന്നാൽ റിസപ്ഷൻ കൗണ്ടറിന് മുന്നിൽ എത്തിയപ്പോൾ ഞാൻ കണ്ടത് അവിടെ കസേരയിൽ കാത്തിരിക്കുന്ന മാനേജർ രാഹുലിനെയാണ്!
നല്ലൊരു സ്റ്റൈലിഷ് ഫോർമൽ ഷർട്ടും കൂളിംഗ് ഗ്ലാസ്സും വെച്ച് ഒരു സിനിമാ നടനെപ്പോലെയാണ് അയാൾ അവിടെ ഇരുന്നിരുന്നത്. അമ്മയെ കണ്ടതും അയാൾ മുഖത്ത് വലിയൊരു പുഞ്ചിരിയോടെ എഴുന്നേറ്റു വന്നു.
രാഹുൽ : "ഹലോ ശാലിനി... സുഖമായി എത്തിച്ചേർന്നല്ലോ അല്ലേ? "
അമ്മ അയാളെ നോക്കി വളരെ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ ഓഫീസിലെ ഒരു ജീവനക്കാരിക്ക് മാനേജറോടുള്ള ബഹുമാനമല്ല, മറിച്ച് വളരെ അടുത്ത ഒരു സുഹൃത്തിനോടുള്ള സ്വാതന്ത്ര്യമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.
അമ്മ : "അതെ സാർ, വണ്ടിയിൽ നല്ല കംഫർട്ടബിൾ ആയിരുന്നു. കുട്ടികൾ രണ്ടുപേരും വളരെ ഹാപ്പിയാണ്."
അമ്മ എന്നെയും വിദ്യയെയും രാഹുൽ സാറിന് അരികിലേക്ക് ചേർത്തു നിർത്തി പരിചയപ്പെടുത്തി തന്നു.
അമ്മ : "രാഹുൽ സാർ, ഇത് എന്റെ മോൻ ദീപക്, ദീപു എന്ന് വിളിക്കും. കോളേജിലാണ്. ഇത് വിദ്യ, അവന്റെ ബെസ്റ്റ് ഫ്രണ്ടാണ്. മോന്റെ കൂടെ എപ്പോഴും ഉള്ള കുട്ടിയാണ്."
രാഹുൽ സാർ വളരെ മാന്യമായി
💬 Comments
View all comments