Chapter Title : എന്റെ തസ്‌ലി [കണ്ണൂരുകാരൻ]
പതിവ് പോലെ നടന്നു വരികകയായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിലേക്ക് ഒരു വഴിയാണ് ആദ്യം അവളുടെ വീടും പിന്നെ എന്റേതും.
ഹസ്ന:"ഡാ, തസ്‌ലി ഇന്നലെ എന്നോട് ചോദിക്കായിരുന്നു നമ്മൾ തമ്മിൽ ലവ് ആണോന്ന്,"
ഇതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി... സത്യം പറഞ്ഞാൽ ഇങ്ങനൊരു ചിന്ത എന്റെ മനസ്സിലും ഉണ്ടായിരുന്നില്ല, ഹസ്ന നല്ല കുട്ടിയാണ്, എന്റെ ഏറ്റവും നല്ല ഫ്രണ്ട്, എനിക്കും അങ്ങനെ തോന്നാൻ പാടില്ല എന്ന് ഒരു നിമിഷം ചിന്തിച്ചു കൊണ്ട് ഞാനും മറുചിരി കൊണ്ട് ആ തമാശയിൽ പങ്കാളിയായി...
"എന്നിട്ട് നീയെന്ത് പറഞ്ഞു?"
"ഞാനെന്ത് പറയാൻ ഇത് പോലെ പൊട്ടിച്ചിരിച്ചു" അവൾ പിന്നെയും ചിരി തുടങ്ങി.
"നിനക്കു പറയാമായിരുന്നില്ലേ ലവ് ആണെന്ന്" ഇനി അവളുടെ ഉള്ളിൽ എന്താണെന്ന് അറിയണമല്ലോ എന്ന രീതിയിൽ ഞാൻ ചോദിച്ചു.
"ആര്?? നിന്നെയാ " ലവൾ പിന്നെയും ചിരിക്കാൻ തുടങ്ങി.
"അതിന് എനിക്കെന്താടി ഒരു കുറവ്" ഇച്ചിരി പുച്ഛത്തോടെ ഞാൻ ചോദിച്ചു.
"ഒരു കുറവുല്ല എല്ലം കൂടുതലേ ഉള്ളു, ബുദ്ധിയില്ലായ്മയുടെ കൂടുതൽ" വീണ്ടും ചിരി. എന്നാൽ ഇത്തവണ എനിക്കത് അങ്ങട് സുഖിച്ചില്ല. അത് മനസ്സിലാക്കിയവണ്ണം അവൾ തുടർന്നു,
" ഡാ ഞാനത് പറയാൻ വന്നതല്ല, അവൾക്ക് നിന്നോട് എന്തോ ഒരു ചാഞ്ചാട്ടം ഉള്ള പോലെ, തോന്നലല്ല ഉള്ളത് തന്നെ. "
"അതെങ്ങനെ നിനക്കറിയാം" എന്റെ ചോദ്യം.
"എടാ മണ്ട ശിരോമണി, എനിക്ക് തസ്‌ലിയെ നന്നായി അറിയാം, നീ വരുമ്പോഴും നിന്നെ കാണുമ്പോഴും നിന്നെ കുറിച്ച് പറയുമ്പോഴൊക്കെ അവളിലുണ്ടാവുന്ന മാറ്റം എനിക്ക് മനസ്സിലാവും, ഇത് വരെ സംശയം മാത്രമായിരുന്നു നമുക്കിടയിൽ എന്തേലും
💬 Comments
View all comments