0%

Chapter Title : എന്റെ തസ്‌ലി [കണ്ണൂരുകാരൻ]

Author : Kambikathakal Read All Parts 434

ഉണ്ടോ എന്ന് ചോദിച്ചപ്പോഴേ എനിക്കത് ക്ലിയർ ആയി"

ഒന്നും മനസിലാവാത്ത എന്നോട് "ഇനി നിനക്കെങ്ങാനും....?"

ഞാൻ:"ഏയ്‌, നിനക്കു വട്ടാണോ, ഞാനവളെ അങ്ങനെയൊന്നും കണ്ടിട്ടില്ല"

ഹസ്ന:"ഇനി അങ്ങനെ കാണാല്ലോ, നോക്കിക്കോടാ നല്ല പെണ്ണല്ലേ, നല്ല സ്വഭാവം അല്ലെ നിനക്കു ചേരും. അപ്പൊ ശരി ഡാ നാളെ കാണാം ബൈ " വീടെത്തിയപ്പോൾ ഇത്രയും പറഞ്ഞു അവൾ പോയി...ബൈ തിരിച്ചു പറയാൻ പറ്റാത്ത രീതിയിൽ എന്റെ മനസ്സ് ഡിസ്റ്റർബ്ഡ് ആയിരുന്നു...എന്നാലും തസ്‌നി എനിക്കൊരു സൂചനയും തന്നില്ലല്ലോ.

അവളെക്കുറിച്ചുള്ള ആകെയുള്ള ഓർമ ഹസ്നയുടെ വീട്ടിൽ ഒരുവട്ടം പാമ്പ് കയറിയപ്പോൾ ഇവൾ നിലവിളിക്കുകയും, അത് കേട്ട് വടിയുമായി ഓടിപ്പോയ ഞാനും കൂട്ടുകാരും, എനിക്ക് പിറകിൽ പേടിച്ചു എന്റെ തൊട്ട് പിറകിലായി എന്റെ ഷർട്ടും പിടിച്ചു നിൽക്കുന്ന തസ്‌നിയെയാണ്. അന്നത് ഞാൻ ശ്രദ്ധിച്ചുവെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. എന്നാലും ഇവൾക്കെന്നോട് ഉള്ളത് എനിക്കും മനസ്സിലാക്കാൻ ആയില്ലല്ലോ എന്നും ഇനി ഇത് ഹസ്നയുടെ തോന്നലായിരിക്കാം എന്നും വിചാരിച്ചു ആ വിഷയം ഞാൻ വിട്ടു.

"ഹസീ നിന്നെ ഹസ്ന വിളിക്കുന്നു" ഉമ്മയാണ്, ഫോൺ എടുത്ത് ഞാൻ ഹലോ പറഞ്ഞു.

ഹസ്ന:"ഡാ മറ്റേത് ശരിയാട്ടാ"

ഞാൻ:"ഏത് മറ്റേത്" മനസിലാവാതെ ഞാൻ ചോദിച്ചു.

ഹസ്ന:"ഡാ പൊട്ടാ മറ്റേത്, തസ്‌ലി, ഇന്ന് ഞാൻ അവളോട് ചോദിച്ചു, ആദ്യം ഒന്നും പിടി തന്നില്ല പിന്നെ ലാസ്റ്റ് സമ്മതിച്ചു. ഇന്നും ഇന്നലെയൊന്നും അല്ലാട്ടാ കുറച്ചു കലായി അവളിതും കൊണ്ട് നടക്കുന്നു, ഞാൻ യെസ് പറയട്ടെ?"

ഞാൻ:"ഡീ തെണ്ടി എനിക്ക് അങ്ങനെയൊന്നും ഫീൽ ആയിട്ടില്ല, നീ ഒഴിവാക്കിയേ" തികച്ചും ഒരു യന്ത്രികമായ റിപ്ലെ പോലെ എനിക്ക്

💬 Comments

View all comments