Chapter Title : എന്റെ തസ്‌ലി [കണ്ണൂരുകാരൻ]
തന്നെ ഫീൽ ആയി. കാര്യം അത്യാവശ്യം ഭംഗിയും സ്മാർട്നെസ്സും ഉണ്ടായിട്ടു പോലും ഇത് വരെ ഒരു ഗേൾഫ്രണ്ട് എനിക്കുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ മനസ്സിന്റുള്ളിൽ അവളോട് ഇഷ്ടക്കുറവോ ഒന്നും ഉണ്ടായിരുന്നില്ല.
ഹസ്ന:"എന്താടാ പ്രശ്നം? നിനക്കു അവളെ ഇഷ്ടായില്ലേ?"വിടാതെ അവൾ ചോദിക്കാൻ തുടങ്ങി.
ഞാൻ:"എന്റെ ഹസ്ന, ആവളെ അങ്ങനെ ഞാൻ കണ്ടിട്ടില്ല. അല്ലാതെ വേറെയൊന്നുമല്ല."മാന്യതയുടെ മുഖം മൂടി വലിച്ചെറിയുവാൻ ഞാൻ തയ്യാറായിരുന്നില്ല.
ഹസ്‌ന:"എന്നാ ശെരി ഡാ, ഉമ്മ രണ്ടു പ്രാവശ്യമായി ആവശ്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഒരു സംശയത്തിന്റെ പേരിൽ എന്നെയും നോക്കി നടന്നു കൊണ്ടേയിരിക്കുന്നുണ്ട്.. ഇനി തസ്‌ലിയെ പോലെ ഉമ്മയും ചിന്തിക്കേണ്ട, ഞാൻ വെക്കുവാ നാളെ കാണാം..."
"OK" ഞാനും ഫോൺ വെച്ച്.
എന്നാലും ഇത് അവളെപ്പോ? എനിക്കൊരു സംശയവും തോന്നിയില്ലല്ലോ. അവൾക്ക് വയസ്സിൽ കവിഞ്ഞ വളർച്ചയാണെന്നു കാണുമ്പോഴൊക്കെ തോന്നാറുണ്ട് എന്നാലും അതൊരു മോശം രീതിയിൽ തുറിച്ചു നോക്കാനോ അത് ആസ്വദിക്കണം എന്നോ തോന്നിയിട്ടൊന്നുമില്ല.. നമുക്കൊക്കെ ഒന്ന് കളയണമെങ്കിൽ കുത്തന്നെ കാണണം എന്നാണല്ലോ വെപ്പ്.
മനസ്സിൽ എന്തോ കുളിര് പോലെ, ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞു കേൾക്കുന്നത്. ഒന്ന് പോയി കണ്ടാലോ? എയി വേണ്ട മാന്യന്റെ മുഖം മൂടി ഉള്ളതോണ്ട് അതൊക്കെ മോശമല്ലേ. ഹസ്നയുടെ വീട്ടിൽ പോയി എന്തേലും ബുക്സ് എഴുതാൻ ഉണ്ടെന്ന് പറഞ്ഞു പോയാലോ? അതു വേണ്ട ഒന്നാമത് ഹസ്നയ്ക്ക് അത് പെട്ടെന്ന് കത്തും മാത്രമല്ല ഹസ്‌നയെ സംശയത്തോടെ നോക്കിയ അവളുടെ ഉമ്മയ്ക്ക് നമ്മൾ തമ്മിൽ എന്തോ ഉണ്ടെന്നുള്ള ആ സംശയം ബലപ്പെടും. സൊ അത് വേണ്ട.. എന്തോ തസ്‌ലിയെ കാണാനുള്ള ഒരു പൂതി പോലെ,
💬 Comments
View all comments