Chapter Title : എന്റെ തുളസി [മനുകുട്ടൻ]
റെഡിയായി വന്നു പിന്നെ എനിക്ക് എണ്ണ പുരട്ടി തന്നു. ഞാനും കുളിച്ചു റെഡിയായി ഞങ്ങൾ ഭക്ഷണം കഴിച്ചു പിന്നെ സിറ്റിയിലേക്ക് പോയി. ആദ്യം ഞങ്ങൾ പോയത് ഒരു തുണി കടയിലേക്ക് ആണ്. അവിടെ ചെന്നു എനിക്ക് രണ്ട് ഷർട്ടും ചേച്ചിക്ക് രണ്ടുമൂന്നു നല്ല സാരിയും എടുത്തു. പിന്നെ സാരിക്ക് മാച്ച് ചെയ്യുന്ന രീതിയിൽ ബ്ലൗസ് പീസും പാവാടയും എടുത്തു.
"ചേച്ചി നമുക്ക് ഒന്ന് രണ്ട് നൈറ്റി കൂടി എടുക്കാം.. ഈ ചൂടത്ത് സാരിയേക്കാൾ നല്ലത് നൈറ്റിയാണ്…"
" വേണ്ട കുഞ്ഞേ.. എനിക്ക് അതൊന്നും ശീലമില്ല... എനിക്ക് ഈ സാരി തന്നെ മതി.."
"അതൊന്നും പറഞ്ഞാൽ പറ്റില്ല എന്റെ വക ഞാനൊരു നൈറ്റി എടുക്കുവാ.."
ഞാൻ ചേച്ചിക്ക് ആയി റോസ് നിറത്തിൽ വെളുത്ത പൂക്കൾ ഉള്ള നൈറ്റി വാങ്ങി.
" ചേച്ചി അടിയിൽ ഇടുന്നത് കൂടെ വാങ്ങിക്കോ…"
"അയ്യോ വേണ്ട മോനേ... അതൊക്കെ എനിക്ക് ആവശ്യത്തിനുണ്ട്.."
പിന്നെ അതെല്ലാം ഞാനിപ്പോ ഡെയിലി കാണുന്നുണ്ടല്ലോ എല്ലാത്തിനും മിനിമം ഒരു പത്ത് വർഷത്തെ പഴക്കം ഉണ്ടാകും.. ചേച്ചി വന്നേ... ഞാൻ ചേച്ചിയുടെ കൈയും പിടിച്ച് അണ്ടർ ഗാർമെന്റ്സ് സെക്ഷനിലേക്ക് പോയി
"വേണ്ട മോനെ എനിക്ക് ആകെ എന്തോ പോലെ ആകുന്നു…"
പറയുന്നത് കൂട്ടാക്കാതെ ഞാൻ നടന്നു. ആ സെക്ഷനിൽ നിന്നത് ഒരു കൊച്ചു പെൺകുട്ടിയാണ്. പുതിയ സ്റ്റാഫ് ആണെന്ന് തോന്നുന്നു. അവൾ ഞങ്ങളെ നോക്കി ചിരിച്ചു.
"എന്ന വേണം മാഡം.."
ചേച്ചി മറുപടി പറയാതെ നിന്നു.
"ഇന്നർ.. " ഞാൻ പറഞ്ഞു.
"സർ, സൈസ്…"
"സൈസ് എത്രയാ എന്നാ ചോദിക്കുന്നത് ചേച്ചി..
💬 Comments
View all comments