Chapter Title : എന്റെ തുളസി [മനുകുട്ടൻ]
അവിടെ വീട് എടുത്തതും വണ്ടി വാങ്ങിയതും അപ്പൊപിന്നെ ഈ ഫുഡിന്റെ കാര്യമൊക്കെ നിസാരമല്ലേ…. അതുകൊണ്ടാണ് ഞാൻ അവനോട് അവിടെ പോയി നിന്ന് അത് ഫെയ്സ് ചെയ്യാൻ പറഞ്ഞത്. അല്ലാതെ അവനോട് സ്നേഹമില്ലാത്തകൊണ്ടൊന്നുമല്ല.."
" ഹമ്മ്, എനിക്ക് അത് കേട്ടപ്പോൾ ഭയങ്കര വിഷമമായി…"
"അതൊന്നും സാരമില്ല എല്ലാം ശരിയായിക്കോളും…"
" പിന്നെ ഞാൻ അറിയാതെ ഏത് അവളുടെ കൂടെയാണ് രണ്ടുമൂന്നെണ്ണം ഉള്ളത്.."
"എന്ത്…"
"അല്ല… കുറച്ചു മുൻപ് പറഞ്ഞില്ലേ ഇവൻ അല്ലാതെ എനിക്ക് രണ്ടു മൂന്നെണ്ണം കൂടി ഉണ്ടെന്ന്…"
" ഓ...അത് ഒരുത്തിയുടെ കൂടെ അല്ല മൂന്നും മൂന്നുപേരുടെ കൂടെയാണ്…."
" അപ്പോ അതാണ് മീറ്റിംഗ് കോൺഫറൻസ് എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് ഇവിടെനിന്ന് മുങ്ങുന്നത്.."
" എടീ ഭയങ്കരി കണ്ടുപിടിച്ചു കളഞ്ഞല്ലോ നീ ആരാ ഷെർലക്ക് ഹോംസിന്റെ കൊച്ചുമോളോ…"
"ഹമ്മ്... ഇവിടെ ആയിട്ട് എനിക്ക് തോന്നുന്നുണ്ട് എന്നെ മടുത്തു തുടങ്ങിയിട്ടുണ്ട് എന്ന്…"
" അത് ശരി അപ്പൊ വാദി പ്രതിയായോ.. മകൻ വരുന്നുണ്ടെന്ന് പറഞ്ഞു രണ്ടു ദിവസമായി ഇവിടെ ചാടി നടക്കുന്നതിന്റെ ഇടയിൽ എന്നല്ലേ നീ മറന്നത്... മകൻ വരുന്നുണ്ട് എന്ന് കേട്ടപ്പോൾ അവനെ ഉണ്ടാക്കിത്തന്നവനെ വേണ്ട… എന്നിട്ടിപ്പോൾ എനിക്ക് കുറ്റം…"
" പോ അവിടുന്ന്.. പിന്നെ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…."
"എന്താടി…"
" മാധവേട്ടന് എപ്പോഴെങ്കിലും ഞാൻ പോരാ എന്ന് തോന്നിയിട്ടുണ്ടോ.."
" അതെന്താടി നീ അങ്ങനെ ചോദിച്ചത്.."
" വെറുതെ… വർഷം ഇത്രയും ആയില്ലേ മടുപ്പു തോന്നില്ലേ…. "
" എന്നും ഒരേ പോലെയാണെങ്കിൽ അല്ലേ മടുക്കുള്ളൂ നീ എന്നും എനിക്ക്
💬 Comments
View all comments