Chapter Title : എന്റെ തുളസി [മനുകുട്ടൻ]
കൂടുതലൊന്നും ചിന്തിക്കേണ്ട മഞ്ജുവിനെ ഞാൻ വിളിച്ചു പറഞ്ഞോളാം.. നീ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തോ.."
" ഇല്ല അച്ഛാ."
" എന്നാൽ ഇന്നു തന്നെ പോയി രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തോ ഏ സി തന്നെ എടുത്തോ.. സ്ലീപ്പറിൽ പോയാൽ ഈ ചൂടത്ത് ഉരുകി പോകും.."
" ശരി അച്ഛാ.."
ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു വന്നപ്പോൾ അമ്മ തലയിൽ വയ്ക്കാൻ എണ്ണയുമായി വന്നു. എന്നെ പിടിച്ചിരുത്തി എണ്ണ വെച്ച് തന്നു.
" ഞാൻ ഒരു പാള വെട്ടി കൊണ്ടു വരാം എന്നിട്ട് നമുക്ക് ഇതിനെ പാളയിൽ കിടത്തി കുളിപ്പിക്കാം.. ഇങ്ങനെ ഒരു അമ്മയും മകനും ലോകത്തിലെ ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ.."
" നിന്റെ അച്ഛന് മുഴുത്ത അസൂയയാണ്.. നീ ആ ബനിയനും ഊരി മാറ്റ് അമ്മ ദേഹത്തുകൂടി തേച്ചു തരാം"
ഞാൻ ബനിയൻ ഊരി മാറ്റി
" അയ്യോ.. എന്താ മനുക്കുട്ടാ നിന്റെപുറത്ത് മുഴുവൻ.."
" ഫുൾ ചൂടുകുരുവാ പൗഡർ ഒക്കെ ഇട്ട് നോക്കി ഒരു രക്ഷയുമില്ല.."
" തൽക്കാലം ഇന്ന് ഈ എണ്ണ പുരട്ടാം എന്നിട്ട് പോകുന്നതിനു മുമ്പ് നമുക്ക് കോട്ടയ്ക്കലിൽ നിന്ന് വേറെ വാങ്ങാം.."(ആയുർവേദം ഞങ്ങളുടെ കുടുംബത്തിന്റെ വീക്ക്നെസ്സ് ആണ് )
അമ്മ എനിക്ക് എണ്ണ പുരട്ടി തന്നു തുളസി ചേച്ചി അതുനോക്കിനിന്നു.
കുറച്ചു നേരം കഴിഞ്ഞു വിസ്തരിച്ച് ഒരു കുളിയും പാസാക്കി ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. രാത്രിയിലെ ചെന്നൈ മെയിലിന് എ സി കുപ്പേ ബുക്ക് ചെയ്തു അതാകുമ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രമേ ഉണ്ടാവുള്ളൂ വേറെ ശല്യം ഉണ്ടാവില്ല.
ഈസ്റ്ററിന് ലീവ് കഴിഞ്ഞ് അച്ഛൻ ഓഫീസിൽ പോയി തുടങ്ങി കൂട്ടുകാർ അവരുടെ ജോലിക്കും, വീട്ടിൽ ഞാനും അമ്മയും തുളസി ചേച്ചിയും മാത്രമായി. അവരാണെങ്കിൽ എപ്പോഴും അവരുടെ ഒരു പണികളിൽ മുഴുകിയിരിക്കും. ഞാനും അവരുടെ കൂടെ കൂടി, ചേച്ചിയുമായി ഒരു അടുപ്പം സ്ഥാപിച്ചെടുത്തു ഇനി അങ്ങോട്ട് എന്നും കാണേണ്ടതല്ലേ…
അങ്ങനെ എനിക്ക് പോകേണ്ടദിവസം വന്നെത്തി. അച്ഛൻ തുളസി ചേച്ചിയുടെ മകനെയും മകളെയും അച്ഛൻ കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിച്ചു.
അമ്മ എനിക്ക്
💬 Comments
View all comments