Chapter Title : എന്റെ തുളസി [മനുകുട്ടൻ]
കൊണ്ടുപോകാനായി ചിപ്സ് അച്ചാറ് ചൂടു കുരു വന്നാൽ തേക്കാൻ രണ്ടു കുപ്പി എണ്ണ അങ്ങനെ ഒരു ലോഡ് സാധനങ്ങൾ എന്റെ ബാഗിൽ കുത്തിനിറച്ചു.
ഒരു നരച്ച വയലറ്റ് കളർ സാരിയും കറുത്ത ബ്ലൗസ്സും കയ്യിൽ ഒരു ബിഗ്‌ഷോപ്പറിൽ കുറച്ചുമുഷിഞ്ഞ ഡ്രെസ്സുമായി ചേച്ചി വന്നു.
"എന്താ ചേച്ചി ഇത് ഇങ്ങനാണോ ചെന്നൈ വരെ പോകുന്നെ.. ചേച്ചി ഇങ്ങുവന്നെ .."
അമ്മ ചേച്ചിയുമായി അകത്തേക്കുപോയി എന്നിട്ട് അമ്മയുടെ ഒരു സാരി എടുത്ത് ഉടുക്കാൻ കൊടുത്തു പിന്നെ വീട്ടിലിരുന്ന ഒരു ട്രാവൽ ബാഗിൽ അമ്മയുടെ നാലഞ്ചുസാരിയും പിന്നെ ചേച്ചിടെ കയ്യിലുണ്ടായിരുന്ന ഡ്രെസ്സും വാങ്ങി പാക്ക് ചെയ്തു.
" അയ്യോ ഇതൊന്നും വേണ്ട.."
" അത് ചേച്ചി അല്ല തീരുമാനിക്കുന്നത് ചേച്ചി പോയി സാരി മാറ്റ്.."
ചേച്ചി പോയി സാരി മാറി വന്നു. ഇളം നീല സാരി അത് ചേച്ചിക്ക് വളരെ നന്നായി ചേരുന്നുണ്ടായിരുന്നു. അത്യാവശ്യം നീളമുള്ള മുടി പിന്നിയിട്ടിരുന്നു..
" ഒഴിഞ്ഞ കൈയും കഴുത്തും ആയിട്ട് പോകണ്ട…" അമ്മ പുറത്തുപോകുമ്പോൾ ഇടാറുള്ള ഒരു റോൾഡ് ഗോൾഡ് മാലയും രണ്ടു വളയും ചേച്ചിക്ക് എടുത്തു കൊടുത്തു.
ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ട്രെയിൻ കൃത്യ സമയത്ത് തന്നെ വന്നു. അമ്മ കരഞ്ഞു പിഴിഞ്ഞ് ഞങ്ങളെ ട്രെയിൻ കയറ്റിവിട്ടു. ഒരു കുപ്പയിൽ ഞങ്ങൾ രണ്ടു പേർ മാത്രം. 9 മണി ആയതുകൊണ്ടാവാം എല്ലാവരും കിടന്നിരുന്നു. ഞാൻ ഞങ്ങളുടെ ലഗേജ് എല്ലാം ഒതുക്കി വച്ചു. അമ്മ അത്താഴത്തിന് ആയി പാക്ക് ചെയ്ത് വെച്ചിരുന്നത് ഞാൻ എടുത്തു.
" ചേച്ചി കരച്ചിലിനും പിഴിച്ചിലിനും ഇടയിൽ വെള്ളം വാങ്ങാൻ മറന്നുപോയി. ഞാൻ പാൻട്രി യിൽ പോയി വെള്ളം വാങ്ങി വരാം."
" അയ്യോ മോനേ ഞാൻ ആദ്യമായിട്ടാണ് ട്രെയിനിൽ.. എനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാ"
" ചേച്ചി ഒന്നുകൊണ്ടും പേടിക്കേണ്ട ഞാൻ ഇറങ്ങി കഴിഞ്ഞ് ഈ ഡോർ അടച്ചാൽ മതി" ഞാൻ ഡോർ അടച്ചു കാണിച്ചുകൊടുത്തു.
ചേച്ചി ദയനീയമായി എന്നെ നോക്കി. അവർക്ക് പേടി മാറിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. " അല്ലെങ്കിൽ വേണ്ട ടി ടി ആർ വന്നാലോ...എന്റെ കൂടെ
💬 Comments
View all comments