Chapter Title : എന്റെ വെടിവെപ്പുകൾ 8 [വില്യം ഡിക്കൻസ്]
ഒരു വെള്ള പരവധാനി വിരിച്ച പോലെ കിടക്കുന്ന ആ കോൺക്രീറ്റ് റോഡിൽ കൂടി നിറഞ്ഞു പെയ്യുന്ന മഴയത് ഞങ്ങൾ കൈ ചേർത്ത പിടിച്ചു നടന്നു. അത്യാവശ്യം നല്ല മഴയായത് കൊണ്ട് ഞങ്ങൾ രണ്ടു പേരും ചെറുതായി നനയുന്നുണ്ട്. ഞാൻ എന്റെ ഇടതു കൈയിൽ നിന്നും കുട വലുത് കൈലേക്ക് മാറ്റി പിടിച്ചു ഇടതു കൈ കൊണ്ട് എന്റെ ഉമയുടെ അരയിലൂടെ ചുറ്റി പിടിച്ചു എന്നിലേക്ക് ചേർത്തു പിടിച്ചു അവളും തിരിച്ചു വലതു കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ചു ചേർന്നു. ആ കോരി ചൊരിയുന്ന മഴയുടെ തണുപ്പിൽ ഇങ്ങനെ ചേർന്നു പോയപ്പോൾ ശെരിക്കും ഏതോ സിനിമയിലെ നായകനും നായികയും ആയ പോലെ എനിക്ക് തോന്നി.. ചുറ്റുമുള്ളവരെ ആരെയും ശ്രദ്ധിക്കാതെ എന്റെ ഭാര്യ എന്ന അധികാരത്തോടെ ഞാൻ ഉമയെയും ചേർത്തു പിടിച്ചു കൊണ്ട് ആ വഴിയേ നടന്നു.
ഞങ്ങൾ ആ മഴയത്തോടെ പരസ്പരം ചേർത്ത പിടിച്ചു നടക്കുന്നതും, ആ മഴയത് നിന്നു ഫോട്ടോ എടുക്കുന്നതും, വെള്ളം തെറിപ്പിച്ചു കളിക്കുന്നത് എല്ലാം പാർക്കിംഗ് ഗ്രൗണ്ടിനു അടുത്ത് ഒരു ചായ കട നടത്തുന്ന അൽപ്പോം പ്രായമുള്ള ഒരമ്മ ശ്രെദ്ധിക്കുന്നുണ്ടാർന്നു.. ഞങ്ങൾ അവിടേക്ക് എത്തിയതും ആ അമ്മ ഞങ്ങളെ രണ്ടു പേരെയും നോക്കി വളരെ നിഷ്കളങ്കമായ ചിരിച്ചു.. ഞങ്ങളും ചിരിച്ചു. ഒരു കുഞ്ഞു ചായക്കട ആയിരുന്നു അത്. മഴയുടെ കുളിരിൽ ചായ അത് ഒരു വികാരം ആണല്ലോ സൊ ഞാൻ രണ്ട് ചായ പറഞ്ഞു. അപ്പോളും ആ അമ്മ ചിരിച്ചുകൊണ്ട് ചായ എടുത്തു തന്നു. ഞാൻ അത് വാങ്ങി ഉമയ്ക്കും കൊടുത്തു ഞാനും
💬 Comments
View all comments