Chapter Title : എപ്പോഴൊക്കെയോ [Adam]
ആണോ അവർ എനിക്കും പങ്കിട്ടു തന്നെതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇപ്പോഴും. എന്നെ കണ്ട പാടെ അവർ മുറ്റത്തേക്കു വന്നു, രാവിലെ തന്നെ അമ്പലത്തിൽ പോയിവന്നതായിരുന്നു അവർ. പുലർകാല സെറ്റ് സാരിയിൽ അവരെ കാണാൻ നല്ല ഐശ്വര്യം ആയിരുന്നു.
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് വീടിന്റെ അകത്തേക്കു കയറി, ഇവര് മായി എങ്ങനെ സംസാരിക്കാൻ കാരണം ഈ 8 നാട്ടിൽ അകെ സംസാരിച്ചത് മുത്തശ്ശിയുള്ളപ്പോൾ മുത്തശ്ശിയോടും, മുത്തശ്ശി പോയശേഷം ഭാമ ടീച്ചറോടും മാത്രമാണ്, അതും 2 മാസത്തിൽ ഒരിക്കൽ എന്ന കണക്കിൽ , പക്ഷെ അവരോടു ഉള്ള ആത്മബന്ധം ആ പതിനെട്ടുകാരൻ അന്ന് വിശ്വസിച്ചു ചെന്ന് കേറിയ പടിവാതിലിൽ ഇന്നും ഉറച്ചു തന്നെ നില്കുന്നു.
അകത്തു നിന്നും ഭാമ ടീച്ചറുടെ മകൾ അമല വന്നു, ഒരു പുഞ്ചിരിയോടെ എന്നെയും ടീച്ചറെയും നോക്കി നിന്നു, അവൾ സംസാരിക്കില്ല, ശബ്ദം വളരെ നേർത്തു കേൾകാം, പണ്ട് മുതലേ അങ്ങനെ ആണ്, അവൾ നമ്മൾ സംസാരിക്കുന്നത് മനസിലാക്കുക ലിപ് നോക്കിയാണ്. ടീച്ചറോടുള്ള സംസാരത്തിന്റെ ഇടയിൽ കൈയിലെ ഐപാഡും ചോക്ലേറ്റിസും അവൾക്കു കൊടുത്തു , അവളിൽ അതിയായ ഒരു സന്തോഷം ഞാൻ കണ്ടു, അത് ആ ഗിഫ്റ് കൊടുത്തതിനായാലേ, എന്തോ അവളെ ഒഥല്ലോ എന്നുള്ള ഒരു സന്തോഷമായാണ് എനിക്ക് തോന്നിയത്.
ജനുവരി 22
അവിടെനിന്നും ഇറങ്ങി വീട്ടിൽ ചെന്നു പിന്നിടുള്ള 10 ദിവസങ്ങൾ നല്ല തിരിക്കായിരുന്നു, അത് വരെ ഇല്ലാതിരുന്ന ബന്ധുകൾക്കൊക്കെ എന്നെ കാണണം ആരെയും വെറുപ്പിക്കാൻ നിന്നില്ല ഞാനും എല്ലാവരെയും പോയി കണ്ടു, പക്ഷെ, ആരെയും എന്റേതെന്നു പറയാനായി എനിക്ക് ഉള്ളാലെ പറ്റിയിരുന്നില്ല.
💬 Comments
View all comments