Chapter Title : ഏറ്റവും വലിയ ശരി [Shanu]
സംസാരിച്ചു കൊണ്ടേ ഇരുന്നു. കൊറച്ചു നേരം സംസാരിച്ചു, ഉമ്മ ഉറങ്ങാനായി തയ്യാറെടുത്തപ്പോ പറഞ്ഞു.
'എന്ത് തണുപ്പാടാ, ac കുറച്ചിട് '
'അത് ഉമ്മ ഇപ്പോ കുളിച്ചത്തോണ്ടാ, പുതപ്പിടാം '
ഞാൻ പുതപ്പ് എടുത്ത് പുതച്ചു, ഉമ്മയെ കെട്ടിപിടിച്ചു.
'ഇപ്പോ എങ്ങനെയുണ്ട്? '
'മുട്ടാതെ കിടക്ക് ചെക്ക'
രാവിലെ ഉറക്കം എഴുന്നേറ്റ്, നേരെ അടുക്കളയിൽ ചെന്ന് ഉമ്മാനെ ഒന്ന് കെട്ടിപിടിച്ചു കുളിക്കാൻ പോയി. കുളിച്ചു വന്നപ്പോളേക്കും ഭക്ഷണം വാരി തരാൻ ഉമ്മ റെഡി.
'ആഹാ ഇന്ന് നേരത്തെ റെഡി ആയോ? '
'അല്ലെങ്കിൽ പിന്നെ നിനക്ക് ദൃതി കൂടില്ലേ '
ഉമ്മ വാരി തരുന്നതിന്റെ ഇടയിൽ ഞാൻ ഒരു പങ്ക് ഞാൻ ഉമ്മയുടെ വായിൽ വെച്ച് കൊടുത്തു. ഉമ്മ അത് സന്തോഷത്തോടെ വാങ്ങി. കൈ കഴുകാൻ പോകുന്നതിനു മുന്പേ, ഉമ്മയെ കെട്ടിപിടിച്ചു കഴുത്തിൽ ഒരുമമ കൊടുത്തു ഞാൻ ഇറങ്ങി.
ഉമ്മ വന്നതിൽ പിന്നെ വൈകുന്നേരം ആവാൻ കൂടുതൽ സമയം എടുക്കുന്നത് പോലെ എനിക്ക് അനുഭവപെട്ടു. ഓഫീസ് കഴിയാൻ കാത്ത് നിന്ന്, വീട്ടിലേക്ക് പോകാൻ.
ചെന്നപ്പോ ഉമ്മ സ്പെഷ്യൽ പഴം പൊരി ഉണ്ടാക്കിയിരുന്നു, അത് സോഫയിൽ ഇരുന്നു കഴിച്ചു കൊണ്ട് മൊബൈൽ നോക്കുന്നതിന്റെ ഇടയിൽ ഉമ്മ സോഫയിൽ വന്നിരുന്നു, tv കാണാൻ. ഞാൻ പയ്യെ ഉമ്മയുടെ മടിയിലേക്ക് തല വെച്ച് കിടന്നു. ഓട്ടോമാറ്റിക് ആയി ഉമ്മയുടെ വിരലുകൾ എന്റെ മുടിയിലൂടെ ഓടി നടന്നു. ആ സ്പര്ശനം ഞാൻ എന്നും മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് മനസിലായി.
'പഴം പൊരി കഴിക്കുന്നത് കൊള്ളാം, എണ്ണ എന്റെ ഡ്രെസ്സിൽ ആകരുത് ' ഉമ്മ
💬 Comments
View all comments