Chapter Title : ഏറ്റവും വലിയ ശരി [Shanu]
യാത്ര പറഞ്ഞ് ഇറങ്ങി. വീട്ടിൽ എത്തുംവരെ ഉമ്മ ആലോചനയിൽ ആയിരുന്നു. ഞാൻ ട്രാവൽ ഏജൻസിയുടെ അവിടെ നിർത്തി ടിക്കറ്റ് എടുക്കാൻ പോയതൊന്നും ഉമ്മ ശ്രധിച്ചില്ല. തിരിച്ചു റൂമിൽ എത്തിയ ഞാൻ വേഗം ബാത്റൂമിലേക്ക് പോയി, തിരിച്ചു ഇറങ്ങി ലാപ്ടോപ്പും എടുത്ത് സോഫയിൽ വന്നിരുന്നു പണി തുടർന്നു. കുറച്ച് കഴിഞ്ഞ് ഉമ്മ വന്ന് സോഫയിൽ ഇരുന്നു.
'വർക്കിൽ ആണോ? '
'ചെറുതായിട്ട് '
'നാളെ ഓഫീസ് ഉണ്ടോ? '
'ഉണ്ട്, പോണം '
'സമയം കൊറേ ആയി കിടക്കാൻ നോക്ക് '
'ശരി ഉമ്മ '
ഉമ്മ ചോദിച്ചതിനെല്ലാം മുഖത്തു നോക്കാതെയാണ് ഞാൻ മറുപടി പറഞ്ഞത്. നോക്കാനുള്ള ബുദ്ധിമുട്ട് മാറുന്നില്ലായിരുന്നു. കുറച്ച് നേരം കൂടി അവിടെ ഇരുന്നിട്ട് ഉമ്മ എഴുന്നേറ്റ് പോയി കിടന്നു.
രാവിലെ ഉമ്മ വിളിച്ചപ്പോൾ ആണ് ഉണർന്നത്, സോഫയിൽ തന്നെ കിടന്നുറങ്ങി. കുറച്ച് ദിവസം ആയിട്ട് അതാണല്ലോ പതിവ്. ഒരു പുഞ്ചിരിയോടെ നിൽക്കുന്ന ഉമ്മയെ ആണ് കണി കണ്ടത്. പോകാൻ ടിക്കറ്റ് റെഡി ആയതിന്റെ ആവും. ഞാൻ മനസ്സിൽ കരുതി.
'പോയി കുളിച്ചു വാ, ഞാൻ പുട്ട് ഉണ്ടാക്കിട്ടുണ്ട് '
കൊറേ ദിവസത്തിന് ശേഷമാണു ഉമ്മ അടുക്കളയിൽ കേറുന്നത്, അതും പുട്ട് എന്റെ ഫേവറേറ്റ് ആണ്. ഞാൻ വേഗം കുളിച്ചു ഡ്രസ്സ് മാറി വന്നു. അപ്പോളേക്കും ആവി പൊന്തുന്ന പുട്ട് ടേബിളിൽ റെഡി ആയിരുന്നു. ഞാൻ കഴിക്കാൻ ഇരുന്നപ്പോൾ ഉമ്മയും വന്നിരുന്നു. ഉമ്മയെ കഴിക്കാൻ വിളിക്കാതെ ഇരുന്നതിൽ എനിക്ക് കുറ്റബോധം തോന്നി. നാട്ടിലെ വിശേഷങ്ങൾ എല്ലാം പറഞ്ഞു ഉമ്മ. ഇന്നലെ ഇക്ക വിളിച്ചപ്പോൾ പറഞ്ഞതാണ് എല്ലാം.
💬 Comments
View all comments