Chapter Title : ഏറ്റവും വലിയ ശരി [Shanu]
ചെയ്തു ഞാൻ അടുക്കളയിലേക്ക് ചെന്ന് ചായ കപ്പ് വെച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു.
'കമ്പനിയിൽ നിന്നാണ് കാൾ വന്നേ, എനിക്ക് ഇപ്പോ ഷാർജക്ക് പോണം നാളെ മീറ്റിംഗ് ഉണ്ട് '
ഉമ്മ ഒന്നും പറഞ്ഞില്ല, ഞാൻ റൂമിൽ പോയി ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി. സോക്സ് കാണാതെ ആയപ്പോൾ ഞാൻ ഉമ്മയെ വിളിച്ചു. ഉമ്മ വന്നില്ല. ഞാൻ അടുക്കയിലേക്ക് ചെന്നു.
'സോക്സ് എവിടെ ഉമ്മ '
'അവിടെ കാണും '
'ഒന്ന് എടുത്ത് താ ഉമ്മ '
'നിനക്ക് നിന്റെ കാര്യങ്ങൾ ഒന്നും സ്വന്തമായി ചെയ്യാൻ പറ്റില്ലേ, എല്ലാത്തിനും എന്തിനാ എന്നെ ബുദ്ധിമുട്ടിക്കണേ. ഓരോ സ്ഥലത്ത് പോകുമ്പോൾ ആരെയും വേണ്ടല്ലോ. അപ്പോ സ്വന്തം കാര്യം ചെയ്യാൻ അറിയാം, എന്നാ എല്ലാപ്പോഴും അങ്ങനെ ആയിക്കൂടെ '
ഉമ്മ പൊട്ടി തെറിച്ചു. ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മ റൂമിലേക്ക് ഉണക്കിയ സോക്‌സുമായി വന്നു. ഒന്നും മിണ്ടാതെ എന്റെ നേരെ നീട്ടി.
ഞാൻ മുഖത്തു നോക്കി ഗൗരവം നടിച്ചു. എന്നിട്ട് ഞാൻ അടച്ച ബാഗ് തുറന്ന് ചോദിച്ചു.
'ഇങ്ങനെ നിന്ന മതിയോ, പോകണ്ടേ, ഇനി വെല്ലതും എടുക്കാൻ ഉണ്ടോ '
ബാഗിലേക്ക് നോക്കിയ ഉമ്മ കണ്ടത് ഉമ്മയുടെ സാധനങ്ങൾ അടക്കം എടുത്ത് വെച്ചിരിക്കുന്നതാണ്.
'ഇതെങ്ങോട്ടാ '
'ഷാർജയ്ക്ക്, ഞാൻ പറഞ്ഞില്ലേ, നമ്മൾ രണ്ടാളും കൂടിയ പോണേ '
'ഞാൻ ഇല്ല, എനിക്ക് നാട്ടിൽ പോകാനുള്ള ടിക്കറ്റ് റെഡി ആകിയതല്ലേ, ഞാൻ നാട്ടിലേക്ക് പൊയ്ക്കോളം ' ഉമ്മ പറഞ്ഞു.
'നാട്ടിലേക്ക് പോകാം, അതിന് മുന്നേ ഷാർജ
💬 Comments
View all comments