Chapter Title : Erukalikal meyunna thazvara part 2
...
മുഖം മറച്ചിരുന്ന സാരി എടുത്തുമാറ്റി കൊണ്ട് പറഞ്ഞു ..മദരാസി പെണ്ണുങ്ങള് എല്ലാം വളരെ ഭംഗി ഉള്ളവരാണ് ..നിന്നെ പോലെ ..എനിക്ക് വളരെ ഇഷ്ടമായി ..അതും പറഞ്ഞു കൊണ്ട് പുറകില് നിന്നും എന്നെ ചേര്‍ത്ത് കെട്ടിപിടിച്ചു ..
എനിക്ക് എന്തൊക്കെയോ ഒരു അപരിചിതത്വം അനുഭവപെട്ടു .ഒരു ഉത്തരേന്ദ്യക്കാരന് എന്‍റെ ശരീരത്തില് തൊടാന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല .തന്നെയും അല്ല എനിക്ക് വെറുപ്പും ആയിരുന്നു ..അവരുടെ പ്രാകൃതമായ സംസാരവും ജീവിതവും വളരെ നല്ല നിലയില്‍ വളര്‍ന്ന എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല ..പക്ഷെ എന്‍റെ അവസ്ഥ അതിനു ഒട്ടും യോജിച്ചത് അല്ലാതായി പോയി ..എന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ..ഉള്ളില്‍ നിന്നും എത്ര നിയനധ്രിചിട്ടും ഒരു തേങ്ങല്‍ പുറത്തേക്കു വന്നു .
അതു കേട്ടിട്ടാണോ എന്ന് അറിയില്ല അദ്ധേഹത്തിന്‍റെ കൈ ഒന്നു അഴഞ്ഞു ..എന്‍റെ മുഖം കൈകൊണ്ടു ഉയര്‍ത്തി ..എന്‍റെ കണ്ണിലേക്കു നോക്കി ..അവിടേക്കു നോക്കാന്‍ കഴിയാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു പിടിച്ചു ..അദ്ധേഹത്തിന്‍റെ കരുത്തുറ്റ കരങ്ങള്‍ എന്‍റെ മുടി ഇഴകളെ മാടി ഒതുക്കുന്നത് ഞാന്‍ അറിഞ്ഞു ..എന്‍റെ നെറ്റിയിലും കവിളിലും പതുക്കെ തലോടി കൊണ്ട് എന്‍റെ നിറഞ്ഞ കണ്ണുകളില്‍ ചുണ്ട് ചേര്‍ത്ത് മൃദുവായി ചുംബിച്ചു ..ശേഷം എന്‍റെ മുഖം അദ്ധേഹത്തിന്‍റെ വിരിഞ്ഞ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് എന്‍റെ ചെവിയില്‍ മൃദുവായി പറഞ്ഞു വിഷമിക്കാതെ ഇരിക്കു ..നിനക്ക് ഇവിടെ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ..രാജകുമാരിയെ പോലെ നിനക്ക് ഇവിടെ കഴിയാം ..നിന്നെ സ്നേഹിക്കുവാന്‍ ഇവിടെ എല്ലാവര്‍ക്കും കഴിയും..വിഷമിക്കരുത്, ഭാര്യ മരിച്ച ഞാന്‍ ഇനി ഒരു
💬 Comments
View all comments