Chapter Title : Erukalikal meyunna thazvara part 2
വിവാഹം വേണ്ടെന്നു കരുതി ജീവിച്ച ആളാണ് ..അനുജന്മാരും അമ്മയും ഒരുപാട് എന്നെ നിര്‍ഭന്ധിച്ചു ..പക്ഷെ ഞാന്‍ വഴങ്ങിയില്ല ..പക്ഷെ നിന്‍റെ കഥ അറിഞ്ഞ ഞാന്‍ ഒരു വിവാഹത്തിന് തയ്യാറാവുക ആയിരുന്നു..കിഷോര്‍ എനിക്ക് വളരെ വേണ്ടപെട്ട ഒരു ആളായിരുന്നു .കിഷോറിന്‍റെ മരണം എന്നെയും വളരെ അധികം വിഷമിപിചിടുണ്ട്.അതുകൊണ്ടാണ് ഞാന്‍ നിന്നെ വിവാഹം കഴികുവാന്‍ തയ്യാറായത്..
വെര്‍മ്മ സംസാരിച്ചു കൊണ്ടിരുന്നു ..അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നു എനിക്ക് മനസിലായി..ഒരു ഭാര്യ എന്ന നിലയില്‍ എന്‍റെ കര്‍തവ്യങ്ങള്‍ ചെയ്യാന്‍ ഭാധ്യത ഉണ്ട്..ഞാന്‍ പതുക്കെ എന്‍റെ കൈ ഉയര്‍ത്തി അദ്ധേഹത്തെ ചുറ്റിപിടിച്ചു..വലിയ ഒരു മഞ്ഞുമല ഉരുകിയ പ്രതീതി ആയിരുന്നു അപ്പോള്‍ ..വെര്‍മ്മയുടെ ഉള്ളില്‍ നിന്നും ഒരു ദീര്‍ഗ നിശ്വാസം പുറത്തു വന്നു ...
💬 Comments
View all comments