Chapter Title : എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]
പിന്നാലെ വരുന്ന ഫാസില കണ്ടു. അവള്‍ ആ മൂന്നാം നിലയിലെ പേപ്പര്‍ കവറുകള്‍ കൂട്ടിയ ഭാഗത്തേക്ക് പോയി ഒളിച്ചു ഇവിടെ നിന്നാല്‍ എല്ലാം കാണാം. ലിജി കയറിയ ഡ്രസിംഗ് റൂമിന്റെ ഡോര്‍ അടച്ചു. എങ്ങും നിശബ്ദം. ആ കമ്പനിയില്‍ ഇപ്പോള്‍ ഉള്ളത് ഫാസിലയും ലിജിയും മാത്രം. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഡ്രസിംഗ് റൂമിന്റെ വാതില്‍ തുറന്നു. ലിജി ചേച്ചി പുറത്തിറങ്ങി. അതാ റെഡ് ലെഗ്ഗിന്‍സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും. ലിജി തന്റെ മിഷീനിന്റെ അടുത്ത് ചെന്ന് ലൈറ്റ് ഓണ്‍ ചെയ്തു. അവിടെയിരുന്നു. ഇപ്പോള്‍ ആ ഭാഗത്ത് അവിടെ മാത്രമേ വെളിച്ചമുള്ളൂ. ബാക്കിഭാഗമെല്ലാം പാതി ഇരുട്ടില്‍ തന്നെ.
ഫാസില ആ പാതി ഇരുട്ടില്‍ നെഞ്ചിടിപ്പോടെയിരുന്നു. സമയം നോക്കി. 8 കഴിഞ്ഞു. അവളെ മനസില്‍ പല ചിന്തകളും ഉടലെടുത്തു. കുറച്ച് കഴിഞ്ഞ് സമയം 8.10 ആയി. അവളെ കുറ്റബോധം തോന്നിതുടങ്ങി.
ഇതൊക്കെ തന്റെ വെറും തോന്നലാണ്, ഞാന്‍ എന്തിന് ഇതിന് ഇറങ്ങിപുറപ്പെട്ടു.? ലിജി ചേച്ചിയെ എന്തിന് സംശയിച്ചു..? നായര്‍ തറവാട്ടില്‍ ജനിച്ച് വളര്‍ന്ന ലിജി ചേച്ചി ഭര്‍ത്താവിനെ ചതിക്കുന്നവളാണെന്ന് ആരാണ് തന്നോട് പറഞ്ഞത്.? താന്‍ തെറ്റ് ചെയ്തു. ഇതറിയുമ്പോള്‍ ചേച്ചി താനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും തീര്‍ച്ച. ഫാസിലയ്ക്ക് വിഷമം തോന്നി. ഇന്തൊക്കെയാണ് ലിജി ചേച്ചിയെ കുറിച്ച് ആലോചിച്ച് കൂട്ടിയത്. ചെയ്യാന്‍ പാടില്ലാത്ത കാര്യം താന്‍ ചെയ്തു. ഒരു വലിയ സിഐഡി വന്നിരിക്കുന്നു. ഫാസിലയ്ക്ക് അവളോട് തന്നെ പുച്ഛം തോന്നി. പ്ലസ്ടു പരീക്ഷപോലും എഴുതി ജയിക്കാന്‍ ബുദ്ധിയില്ലാത്ത താന്‍ മറ്റൊരു ഭാര്യയുടെ വിശുദ്ധി അന്വേഷിച്ച് ഇറങ്ങിയത് അവളില്‍ കുറ്റബോധമുണ്ടാക്കി. അവളില്‍
💬 Comments
View all comments