Chapter Title : എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]
അപ്പോള്‍ നേരത്തെ എത്താനും കഴിയും സാധാരണ തിങ്കളാഴ്ച വീട്ടില്‍ നിന്ന് 8നാണ് ഇറങ്ങാറ്. അപ്പോള്‍ 9ന് മുമ്പ് എത്താം. പക്ഷെ ഇനി അതിനും നേരത്തെ ഇറങ്ങണം. പിന്നാമ്പുറത്തെ വാതിലിന്റെ ചാവിയില്‍ ഒന്ന് കൈക്കലാക്കി ഫാസില ശനിയാഴ്ച വീട്ടിലേക്ക് യാത്ര തിരിച്ചു. പല കണക്കുകൂട്ടലുമായി അവള്‍ ആ രാത്രി ഉറങ്ങി. ഞായറാഴ്ച രാത്രി ഉറക്കമില്ലാത്തതായിരുന്നു ഫാസിലയ്ക്ക്. അവള്‍ എപ്പളോ ഉറങ്ങി. അതിരാവിലെ അലാറം വെച്ച് ഉണര്‍ന്നു. വേഗം കുളിച്ച് മാറ്റി വീട്ടില്‍ നിന്നിറങ്ങി. സമയം രാവിലെ 6.30. നേരത്തെ പോവുന്നതിന്റെ കാരണം വീട്ടുകാര്‍ തിരക്കിയെങ്കിലും ജോലി തിരക്കാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വേഗം ബസില്‍ കയറി കമ്പനിയിലെത്തി. പത്തൊമ്പൊതുകാരിയുടെ ഒരുപാട് കണക്കുകൂട്ടലുമായി. സമയം 7.15 ആവുന്നു. ചുറ്റും ആളുകള്‍ കുറവാണ്. വേഗം കമ്പനിയുടെ പിന്നിലേക്ക് പോയി. വാതില്‍ തുറന്നു. ഉള്ളില്‍ നിന്ന് ചാവികൊണ്ട് ലോക്ക് ചെയ്തു. രണ്ടാം നിലയിലേക്ക് പോയി. സമയം ആവാന്‍ ഫാസില കാത്തിരുന്നു. 7.20... 7.30... 7.40... 7.50 ആയപ്പോള്‍ പുറത്ത് ഷട്ടര്‍ തുറക്കുന്ന ശബിദം ഫാസില കേട്ടു. അവള്‍ അവിടെ രണ്ടാം നിലയില്‍ ഒരു ഇടുങ്ങിയ ഭാഗത്ത് ശ്വാസം അടക്കിപിടിച്ചിരുന്നു. ഷട്ടര്‍ തുറന്ന വെളിച്ചം താഴെ പ്രതിഫലിച്ചു. പട്ടുസാരിയും കയ്യില്‍ ഒരു ബാഗുമായി ലിജി ചേച്ചി വരുന്നത് ഫാസില കണ്ടു. രണ്ടാം നിലയിലേക്ക് കയറിയ ലിജി നേരെ മൂന്നാം നിലയിലേക്ക് കോണിപ്പടി കയറി പോയി. ഫാസില ഇറുക്കി പിടിച്ച തന്റെ ബാഗുമായി പിന്നിലേക്ക് നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തി ലിജി കയറിയ ആ കോണിപ്പടി മുകളിലേക്ക് കയറി. ലിജി ബാഗുമായി ഡ്രസിംഗ് റൂമിലേക്ക് പോവുന്നത്
💬 Comments
View all comments