Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 3
അമ്മയെയാ ഇഷ്ടം മൂന്നുദിവസം മുന്പുള്ളതോ ഇതോ
എനിക്ക് ഈ അമ്മയെയാ ഇഷ്ടം കുസൃതി കാണിക്കുന്ന തമാശ പറയുന്ന സന്തോഷവതിയായ ഈ അമ്മയെ മതി എനിക്ക്. എന്നാലും എന്താ പെട്ടന്നുള്ള ഈ മാറ്റത്തിനു കാരണം
അത് നിന്റെ അച്ഛനാ മോളെ. മോള് ഇപ്പൊ വലിയ കുട്ടിയായില്ലേ മോളും എല്ലാം അറിയാനുള്ള പ്രായമായി . മോൾക്കറിയോ അമ്മയുടെ കല്യാണം കഴിഞ്ഞിട്ട് അച്ഛനുമായി 'അമ്മ കഴിഞ്ഞിട്ടുള്ളത് വിരലിൽ എണ്ണാവുന്ന ദിവസം മാത്രം. അതും ആ കൂട്ടുകുടുംബത്തിൽ. ഒന്നിനും ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു ജയിലിനു സമമായിരുന്നു അമ്മയുടെ വീട് എവിടെ പോയാലും സന്ധ്യക്ക് മുൻപ് വീട്ടിൽ എത്തണം തുടങ്ങി എന്തോക്കെ നിയമങ്ങൾ. ഹരിയേട്ടന് ആ വീട്ടിൽ നിൽക്കുന്നതെ ഇഷ്ടമല്ല പക്ഷെ നമ്മുടെ അന്നത്തെ അവസ്ഥ അതായിരുന്നു. നീ ജനിച്ചതിനു ശേഷം പിന്നെ നിന്നെ കുറിച്ച് മാത്രമേ ഞങൾ ഓർത്തൊള്ളൂ നീന്നെ എങ്ങനെയും ആ നരകത്തിൽ നിന്ന് രക്ഷിക്കണം അതുമാത്രമായിരുന്നു ഞങളുടെ ചിന്ത അങ്ങനെയാ അച്ഛൻ 5 വർഷത്തെ കോൺട്രാക്ടിനു അവസാനമായി ഗൾഫിൽ പോയത്. എന്നെ പിരിഞ്ഞിരിക്കുന്നതിനേക്കാൾ ദുഃഖം അച്ചന് നിന്നെ പിരിയുന്നതിൽ ആയിരുന്നു. നീണ്ട അഞ്ചു വര്ഷം എങ്ങനെ കടന്നു പോയി എന്നെനിക്കറിയില്ല. ഞാനും ഒരു പെണ്ണല്ലേ ആരൊക്കെ ഉണ്ടായാലും ഒരു ഭർത്താവു ചെയ്തു തരേണ്ട കാര്യങ്ങൾ ചെയ്യാൻ മറ്റാർക്കും കഴിയില്ല. ഒരു പെണ്ണിന്റെ ശക്തി എന്ന് പറയുന്നത് അവളുടെ പുരുഷനാ. അതാ എനിക്ക് നഷ്ടമായത്. ഇപ്പോഴെങ്കിലും അച്ഛൻ വന്നില്ലായിരുന്നേൽ ഞാൻ ഒരു വിഷാദ രോഗിയായി മാറിയേനെ. ഇപ്പോ എനിക്ക് ഹരിയേട്ടനെ ഒറ്റയ്ക്ക് കിട്ടിയില്ലേ. സെക്കന്റ് ഹണിമൂൺ എന്നൊക്കെ കേട്ടിട്ടില്ലേ. ഞാനിപ്പോ
💬 Comments
View all comments