0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5

Author : pakkaran Read All Parts 1K

മോളെ ലാളിക്കാനോ കൊഞ്ചിക്കാനോ ഒന്നും കഴിഞ്ഞില്ല നിന്റെ അപ്പൂപ്പൻ അത്രയ്ക്ക് മാനസികമായും എന്നെ തളർത്തി കളഞ്ഞിരുന്നു. പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നി പോയിട്ടുണ്ട് പിന്നെ എന്റെ മോളെയും ഹരിയേട്ടനെയും കുറിച്ചാലോചിക്കുമ്പോ. ആ ദിവസങ്ങൾ ഒരിക്കലും എന്റെ മോൾക്ക് തിരിച്ചു തരാൻ കഴിയില്ലെന്നമ്മക്കു അറിയാം പക്ഷെ ഇനി അമ്മയുടെ ശരീരത്തിൽ ജീവൻ പോകുന്ന വരെ എന്റെ മോൾക്ക് ഒരു കുറവും ഉണ്ടാകാൻ അമ്മ അനുവദിക്കില്ല. അമ്മക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.

എന്താ അമ്മു ഇതു മോളെകൂടി വിഷമിപ്പിക്കാൻ. കണ്ണുതുടക്കു. കാർ സൈഡിലേക്കൊതുക്കി അച്ഛൻ പറഞ്ഞു. അതൊക്കെ പഴയ കാര്യങ്ങളളല്ലേ നമ്മൾ എന്തിനാ കഴിഞ്ഞു പോയതിനെ കുറിച്ചാലോചിച്ചു വിഷമിക്കുന്നെ. ഞാൻ ഇല്ലേ. എന്റെ മോൾക്കും അമ്മുകുട്ടിക്കും ഇനി ഒരു വിഷമവും ഉണ്ടാവാൻ ഞാൻ ജീവനോടെയുള്ളടുത്തോളം കാലം അനുവദിക്കില്ല. അച്ഛൻ എന്നെയെയും അമ്മയേയും കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു. നിങ്ങൾ ഇങ്ങനെ വിഷമിക്കാൻ ആണേൽ ഞാൻ എന്തിനാ ഇത്രയും നാൾ അന്യനാട്ടിൽ അറബിയുടെ ആട്ടും തുപ്പും കേട്ട് കിടന്നു കഷ്ടപ്പെട്ടത്. കെട്ടിയ പെണ്ണിനേയും പൂവ് പോലുള്ള എന്റെ ഈ ഓമന മോളെയും വിട്ടു അവിടെ കിടന്നു കഷ്ടപെട്ടപ്പോൾ, നിങളെ എങ്ങനെയും ആ കാലന്റെ കൈയിൽ നിന്ന് രക്ഷിക്കണം എന്നുള്ള ദൃഢ നിച്ഛായമായിരുന്നു എന്നെ അവിടെ പിടിച്ചു നിർത്തിയത്. ഭർത്താവെന്ന രീതിയിൽ എന്റെ അമ്മുകുട്ടിക്ക് വേണ്ടതും അച്ഛൻ എന്ന നിലയിൽ എന്റെ മോളുടെ ആഗ്രഹങ്ങൾ പോലും സാധിച്ചു തരാൻ എനിക്കായില്ല. എങ്ങനെയും പണം ഉണ്ടാക്കണം എന്നുള്ള ചിന്തയിൽ എന്റെ പൊന്നുമോളുടെ വളർച്ച പോലും ഈ അച്ഛന് കാണാൻ കഴിഞ്ഞില്ല. അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

💬 Comments

View all comments