Chapter Title : എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay]
ഓട്ടം ആണ്.. ഇപ്പോളാണെങ്കിൽ ഉള്ള മുതലും പോയി.. ഇങ്ങനെ ഒക്കെ പണി കിട്ടുവോ..
ഞങ്ങളെ കടന്നു പോകുന്ന ആൾകാർ ചിലർ ഞങ്ങളെ ശ്രെധിച്ചു തുടങ്ങി.. ചേച്ചി ആണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല..ഞാൻ ആകെ പരുങ്ങി..
"ചേച്ചി.. കരയല്ലേ.. ആൾക്കാരൊക്കെ നോക്കുന്നു.." ഞാൻ പറഞ്ഞു..
ങേഹേ.. കരച്ചിലോടു കരച്ചിൽ.. എനിക്ക് നീ അല്ലാതെ വേറെ വഴി ഇല്ല എന്ന് എന്നോട് പറയുന്ന പോലെ.. ഒരു നിമിഷം ട്രെയിനിൽ നിന്നെങ്ങാനും ചാടുമോ എന്ന് വരെ പേടിച്ചു..
ട്രെയിൻ വിജയവാഡ എത്തുന്നു.. സ്ലോ ആയി ട്രെയിൻ.. ആള്പെരുമാറ്റം കണ്ടു ഞാൻ ഒന്ന് ശങ്കിച്ചു.. ചേച്ചിയുടെ മുഖത്തു ഫുൾ കണ്ണീർ.. ഞാൻ ഒന്ന് അമാന്തിച്ചു.. എന്നിട്ട് ഒരു അവകാശത്തോടെ ഞാൻ കൈനീട്ടി കണ്ണീർ അങ്ങ് തുടച്ചു.. ചേച്ചി എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി..
ഉള്ളത് പറയാല്ലോ.. എനിക്ക് 24 വയസ്സേ ആയുള്ളൂവെങ്കിലും ചെറുതിലെ നന്നായി അധ്വാനിച്ചു ജീവിച്ചതുകൊണ്ട് നല്ല ശരീരം ആണ്.. ഒത്ത പൊക്കവും, വണ്ണവും.. 30 വയസ്സ് തോന്നിക്കും.. കാണാനും സുമുഖൻ.. വെളുത്തിട്ടാണ്.. കട്ടി മീശയും വെട്ടിയൊതുക്കാത്ത മീഡിയം താടിയും.. ആരും മോശം പറയില്ല..
ചേച്ചി എന്നെ നോക്കിത്തന്നെ നിന്നു.. പെട്ടെന്ന്, ഇന്നലെ ഉറങ്ങാൻ കിടന്ന ആ പാണ്ടി ബാഗും തൂക്കി വന്നു.. അവനു ഇവിടെ ഇറങ്ങണം ആയിരിക്കും.. അവൻ ബാഗുകൾ കൊണ്ട് വഴി ബ്ലോക്ക് ആക്കി വച്ചു്..
"കൊഞ്ചം വളി വിടുങ്കോ" എന്ന് അവൻ..
അവന്റെ ധ്യതി കണ്ടിട്ട് ബാഗ് മാറ്റിവയ്ക്കാൻ പറയാൻ തോന്നിയില്ല... ചേച്ചിയും ഞാനും വഴി ബ്ലോക്ക് ആക്കി നിൽക്കുന്നു..
വഴിയൊരുക്കാനായി ഞാൻ ചേച്ചിയോട് ചേർന്ന് നില്ക്കാൻ നോക്കി..
💬 Comments
View all comments