Chapter Title : എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay]
ജോലിയും..
"ആ ചേട്ടാ.. ഞാൻ ട്രെയ്‌നിലാ.. പോയ കാര്യം.. അതൊക്കെ ഞാൻ വന്നിട്ട് പറയാം, ഇപ്പൊ ഒരു ഹെല്പ് ചെയ്.. അവിടെ കായംകുളത്തു നിന്നുള്ള ഒരു വിന്സന്റിനെ അറിയുവോ?.. ആ ഒന്ന് അന്വേഷിക്ക്... നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി ആണ്.. വൈകിട്ടേക്ക് മുന്നേ എന്തേലും കിട്ടുവോ എന്ന് നോക്ക് ചേട്ടാ.. ആ എന്നാ ശെരി.. " ഞാൻ ഫോൺ വച്ചു..
ഫോൺ വച്ചപാടേ ചേച്ചി ചോദിച്ചു "ആരാ ഫോണിൽ.. എന്തേലും നടക്കുമോ"
"ഞങ്ങൾക്ക് നാഗ്പൂരിൽ അസോസിയേഷൻ ഒക്കെ ഉണ്ട്.. അതിലെ നാണു ചേട്ടനാണ്.. പുള്ളിക്ക് നല്ല ഹോൾഡാണ്.. എന്തേലും വിവരം കിട്ടാതിരിക്കില്ല.. "
നിസ്സഹായായി വീണ്ടും ചേച്ചി എന്നെ നോക്കി..
"പേടിക്കേണ്ട ചേച്ചി.. ഒന്നും നടന്നില്ലേൽ നമുക്ക് വേറെ ഒരിടത്തു തങ്ങാം തല്ക്കാലം.. നമ്മുടെ സ്ഥലം ആണ്.. പ്രെശ്നമില്ല "
"നിന്റെ കൂടെയോ"
നീ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമെടുത്തത് ഞാൻ ശ്രേധിച്ചെങ്കിലും അധികം ഗൗനിച്ചില്ല..
"അയ്യോ.. അല്ല.. ഞാൻ ഒറ്റയ്ക്കാ താമസിക്കുന്നെ.. ക്വാർട്ടേഴ്സിൽ.. ഇത് വേറെ ഒരു ഫാമിലി.. മലയാളികളാ.. കുറെ നാളായി നാഗ്പുരുണ്ട്.. ഞാൻ പറഞ്ഞാൽ അവര് കേൾക്കും.. "
വല്യ വിശ്വാസം ഇല്ലാതെ ചേച്ചി എന്നെ നോക്കി..
"പേടിക്കേണ്ട ചേച്ചി.. അവിടെ അമ്മയും മോളും മാത്രമേ ഉള്ളു.. നല്ല ആൾക്കാരാ.. വിശ്വസിക്കാം "
"മ്..മ്.. നാണു ചേട്ടൻ വിളിക്കുമോ എന്ന് നോക്കാം.. എന്നിട്ട് തീരുമാനിക്കാം.."
ഞാൻ ഒന്നും മിണ്ടിയില്ല.. കുറ്റം പറയാൻ പറ്റില്ല.. ഇപ്പൊ കണ്ട എന്നെ എങ്ങനെ വിശ്വസിക്കാനാ..
"നീ ഏത് ക്വാർട്ടേഴ്സിലാണ്... അവിടെ എന്താ ജോലി"
"ഞാൻ 3 കൊല്ലം മുൻപ് റയിൽവേസിൽ കേറി.. നാഗപ്പൂരാണ് കിട്ടിയത്.. അതിന്റെ ക്വാർട്ടേഴ്സിലാണ്.. "
" ആഹാ.. മിടുക്കൻ ആണല്ലേ"
"ഹഹ.. ചെറുതായിട്ട്.. നമുക്ക് നമ്മൾ മാത്രമേ ഉള്ളു.. അത് കൊണ്ട് വേറെ വഴി ഇല്ലാതെ നന്നായി പഠിച്ചു.. എങ്ങനോ
💬 Comments
View all comments