Chapter Title : എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay]
നോക്കി..
"പേടിക്കേണ്ട ചേച്ചി.. ഒന്നും നടന്നില്ലേൽ നമുക്ക് വേറെ ഒരിടത്തു തങ്ങാം തല്ക്കാലം.. നമ്മുടെ സ്ഥലം ആണ്.. പ്രെശ്നമില്ല "
"നിന്റെ കൂടെയോ"
നീ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമെടുത്തത് ഞാൻ ശ്രേധിച്ചെങ്കിലും അധികം ഗൗനിച്ചില്ല..
"അയ്യോ.. അല്ല.. ഞാൻ ഒറ്റയ്ക്കാ താമസിക്കുന്നെ.. ക്വാർട്ടേഴ്സിൽ.. ഇത് വേറെ ഒരു ഫാമിലി.. മലയാളികളാ.. കുറെ നാളായി നാഗ്പുരുണ്ട്.. ഞാൻ പറഞ്ഞാൽ അവര് കേൾക്കും.. "
വല്യ വിശ്വാസം ഇല്ലാതെ ചേച്ചി എന്നെ നോക്കി..
"പേടിക്കേണ്ട ചേച്ചി.. അവിടെ അമ്മയും മോളും മാത്രമേ ഉള്ളു.. നല്ല ആൾക്കാരാ.. വിശ്വസിക്കാം "
"മ്..മ്.. നാണു ചേട്ടൻ വിളിക്കുമോ എന്ന് നോക്കാം.. എന്നിട്ട് തീരുമാനിക്കാം.."
ഞാൻ ഒന്നും മിണ്ടിയില്ല.. കുറ്റം പറയാൻ പറ്റില്ല.. ഇപ്പൊ കണ്ട എന്നെ എങ്ങനെ വിശ്വസിക്കാനാ..
"നീ ഏത് ക്വാർട്ടേഴ്സിലാണ്... അവിടെ എന്താ ജോലി"
"ഞാൻ 3 കൊല്ലം മുൻപ് റയിൽവേസിൽ കേറി.. നാഗപ്പൂരാണ് കിട്ടിയത്.. അതിന്റെ ക്വാർട്ടേഴ്സിലാണ്.. "
" ആഹാ.. മിടുക്കൻ ആണല്ലേ"
"ഹഹ.. ചെറുതായിട്ട്.. നമുക്ക് നമ്മൾ മാത്രമേ ഉള്ളു.. അത് കൊണ്ട് വേറെ വഴി ഇല്ലാതെ നന്നായി പഠിച്ചു.. എങ്ങനോ CGL പാസ്സായി.."
"നാട്ടിലേക്ക് മാറ്റം കിട്ടില്ലേ"
"കിട്ടുമായിരുന്നു.. പക്ഷെ നേരത്തെ പറഞ്ഞ ഫാമിലിയെ പരിചയപ്പെട്ടപ്പോൾ അവിടെ നിൽക്കാം എന്ന് കരുതി.. "
"അതെന്താ"
"ചേച്ചി.. നാട്ടിൽ ആരുമില്ല.. ഞാൻ ഒരു അനാഥനാ .. ജോലി കിട്ടി ഇവിടെ എത്തിയപ്പോ പരിചയപ്പെട്ടതാ അശ്വതിയെ.. ഞങ്ങടെ കല്യാണം ഒക്കെ ഏതാണ്ട് ഉറപ്പിച്ചതാ.. അതാ അവിടെ തന്നെ നിൽക്കാം എന്ന് കരുതിയെ"
അവളുടെ ഫാമിലിയെ പറ്റി നല്ലൊരു
💬 Comments
View all comments