Chapter Title : എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay]
ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു എന്നെ ചെറുതായി ചേച്ചി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.. അതല്ലേ ഇത്ര പെട്ടന്ന് കഥ ഒക്കെ പറഞ്ഞു തുടങ്ങിയെ.. ഞാൻ ആലോചിച്ചു..
"കുറച്ചു നേരം ഇവിടെ കാറ്റു കൊണ്ട് നിൽക്കാം ചേച്ചി..പകൽ അല്ലെ.. കള്ളന്മാർ ഒന്നും വരില്ല.." ഞാൻ പറഞ്ഞു...
ചേച്ചി പുറത്തേക്ക് നോക്കി നിന്ന് സമ്മതം അറിയിച്ചു..
"എല്ലാ സൗകര്യവും ഉള്ള വീടായിരുന്നു എന്റേത്.. എന്നെ അവർ നന്നായി പഠിപ്പിച്ചു.. അച്ഛനും അമ്മയ്ക്കും നല്ല ജോലിയും.. എന്ത് കൊണ്ടും ഭാഗ്യം ചെന്ന ചെറുപ്പം ആയിരുന്നു എന്റേത്.."
ഞാൻ ചോദിക്കാതെ തന്നെ കഥ തുടർന്നത് കേട്ട് ഞാൻ ഇന്ററസ്റ്റഡ് ആയി..
"സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ മജീദിക്കയുമായി ഇഷ്ടത്തിലാവുന്നത്.. വീട്ടുകാർ സമ്മതിച്ചില്ല.. ബുദ്ധിമോശം അല്ലാതെ എന്ത് പറയാൻ.. 18 വയസ്സിൽ ഞങ്ങൾ ഒളിച്ചോടി.. അങ്ങനെയാ ഞങ്ങൾ തൃശൂർ എത്തിയെ.. " ചേച്ചി ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
"അപ്പൊ ഇപ്പൊ ഇക്ക എവിടെ പോയി?"
"പുള്ളി ഞാൻ സ്കൂളിൽ പൊക്കോണ്ടിരുന്ന പ്രൈവറ്റ് ബസ്സിലെ കണ്ടക്ടർ ആയിരുന്നു.. തൃശൂർ ഒരു കാർ എടുത്തു വാടകയ്ക്ക് ഓടിക്കുമായിരുന്നു..ഞാൻ വന്നു കേറിയ ശാപമാണെന്നു തോന്നുന്നു, കെട്ടി രണ്ടാം കൊല്ലം ഒരു ആക്സിഡന്റ് പറ്റി.. നടുവൊടിഞ്ഞു .. കിടക്കയിൽ ആയി.. പതിനഞ്ചു കൊല്ലം ഞാൻ നോക്കി.. 7 വര്ഷം മുൻപ് എന്നെ തനിച്ചാക്കിയിട്ട് പുള്ളി പോയി.. അങ്ങനാ ഞാൻ വീണ്ടും കായംകുളത്തേക്ക് വന്നത്.."
"പക്ഷെ.. അന്യമതസ്ഥനുമായി ഒളിച്ചോടിയതുകൊണ്ടു എന്നെ അന്നേ വീട്ടിൽ കേറ്റില്ലായിരുന്നു .. പിന്നെ തൃശൂർ വച്ച് ഗതിയില്ലാതെ കുറച്ചു അബദ്ധങ്ങളും കാണിച്ചു.. അതും കൂടെ കൊണ്ടാണെന്നു തോന്നുന്നു കരഞ്ഞുകാലുപിടിച്ചിട്ടും തിരിച്ചു വീട്ടിൽ കേറ്റിയില്ല .. " ധാര ധാര ആയി അപ്പൊ കണ്ണീർ വന്നുകൊണ്ടേയിരുന്നു..
ഞാൻ ആകെ അങ്കലാപ്പിലായി.. സീൻ കോൺട്രാ ആണല്ലോ... അപ്പൊ ആൾക്ക് ആരും ഇല്ലാ.. ഗതിയില്ലാതെയുള്ള ഓട്ടം ആണ്.. ഇപ്പോളാണെങ്കിൽ ഉള്ള മുതലും പോയി.. ഇങ്ങനെ ഒക്കെ പണി കിട്ടുവോ..
ഞങ്ങളെ കടന്നു പോകുന്ന ആൾകാർ ചിലർ ഞങ്ങളെ ശ്രെധിച്ചു തുടങ്ങി.. ചേച്ചി ആണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല..ഞാൻ ആകെ പരുങ്ങി..
"ചേച്ചി.. കരയല്ലേ.. ആൾക്കാരൊക്കെ നോക്കുന്നു.." ഞാൻ പറഞ്ഞു..
💬 Comments
View all comments