Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]
കെട്ടി പിടിച്ചു.. ഒരു കൈ മുടിയിലേക്ക് വച്ച് ഞാൻ ചേച്ചിയെ നെഞ്ചിലേക്ക് കുറച്ചു കൂടി ചേർത്ത് വച്ചു..
"ഡാ.. ഇതിനു ഞാൻ എങ്ങനെ നന്ദി പറയണം എന്നറിയില്ല.. എനിക്കെന്തു പറയണം എന്ന് പോലും അറിയില്ല.. "
ചേച്ചിടെ കണ്ണുനീർ എന്റെ ഷർട്ടും കടന്നു നെഞ്ച് നനച്ചപ്പോൾ ആണ് ചേച്ചി കരയുവാണ് എന്ന് എനിക്ക് മനസ്സിലായത്..
ഞാൻ ചേച്ചിടെ തോളിൽ കൈ പിടിച്ചു ചേച്ചിയെ നേരെ നിർത്തി..
"ചേച്ചി എന്തിനാ കരയുന്നെ.. കരയിക്കാൻ ആണോ ഞാൻ ഇത്രേം കഷ്ടപ്പെട്ട് സാധനം ഇങ്ങെത്തിച്ചേ .."
"മ്.. സോറി.. എന്നാലും ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല.."
"ചേച്ചി കരയാതെ ആ ബാഗ് തുറന്നു നോക്ക്.. എല്ലാം ഉണ്ടോന്നു..
കാശോന്നും പ്രതീക്ഷിക്കണ്ട ചേച്ചി.. അതൊക്കെ കള്ളൻ കൊണ്ട് പോയിക്കാണും.. വില പിടിപ്പില്ലാതെ സാധനങ്ങൾ ഒക്കെ കാണും"
"കാശൊക്കെ വിട്.. കാശിനേക്കാൾ മതിക്കുന്ന കാര്യങ്ങൾ അതിൽ ഉണ്ട്.. ഞാൻ നോക്കട്ടെ"
ചേച്ചി വളരെ ഊർജസ്വലയായി എനിക്ക് തോന്നി.. ഒരു കുട്ടിക്ക് പുതിയ ഒരു കളിപ്പാട്ടം കിട്ടിയത് പോലെ.. അല്ലെങ്കിൽ നഷ്ടപെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയത് പോലെ..
ചേച്ചി നിലത്തിരുന്നു ബാഗ് തുറന്നു..
"ദേണ്ടടാ എന്റെ സാരികൾ.. എനിക്ക് ഒരുപാട് ഒന്നും ഇല്ല കേട്ടോ.. എല്ലാം പഴയതാണ്.."
ഞാൻ ഒന്നും മിണ്ടാതെ കേട്ടോണ്ടു കട്ടിലിൽ ഇരുന്നു...
"ഇതിൽ അധികം ഒന്നും ഇല്ലെടാ.. ഫുൾ ഡ്രെസ്സാണ്.."
"നിനക്ക് ഒരു കൂട്ടം കാട്ടി തരാം.. ഭഗവാനെ അത് കള്ളൻ കൊണ്ട് പോയി കാണല്ലേ"
"കിട്ടി.. കിട്ടി.." ചേച്ചി ആ പഴയ കല്യാണ ഫോട്ടോയും പൊക്കി എന്റെ അടുത്ത് വന്നിരുന്നു..
💬 Comments
View all comments