Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]
"ഇതാണ് മജീദിക്ക.. സുന്ദരൻ അല്ലെ.. ഞാൻ പറഞ്ഞില്ലേ സുന്ദരൻ ആണെന്ന്" ചേച്ചി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു..
പാവം.. ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് തോന്നുന്നു..
മജീദിക്കയുടെ ഫോട്ടോ നോക്കി ഒരു പൊടി കണ്ണുനീർ ആ കണ്ണുകൾ വിട്ടു ഊർന്നു വരുന്നത് ഞാൻ കണ്ടെങ്കിൽ ഇടപെടാൻ പോയില്ല..
ചേച്ചി ഫോട്ടോ മാറ്റി വെച്ച് ബാക്കി കാര്യങ്ങൾ ഒക്കെ നോക്കി.. ഉടനെ തന്നെ അഡ്രസ് ഉള്ള ആ പേപ്പർ ഇല്ല എന്നുള്ള സത്യം ചേച്ചി മനസ്സിലാക്കും.. ഞാൻ അതും പ്രതീക്ഷിച്ചു ഇരുന്നു..
"ഡാ.. നീ ഇതിൽ നിന്നും വല്ലതും എടുത്തോ"
"അയ്യോ.. ഞാൻ തുറന്നെ ഇല്ല ചേച്ചി.. ഞാൻ അത്ര വൃത്തികെട്ടവൻ ഒന്നും അല്ല.."
"അതല്ലെടാ.. ഒരു പേപ്പർ ഉണ്ടായിരുന്നു.. അത് കാണാൻ ഇല്ല"
"പേപ്പർ അല്ലെ.. അത് പോട്ടെ.."
"പോടാ.. അതിലാണ് വിൻസെന്റ് ഏട്ടൻ തന്ന അഡ്രസ് ഉള്ളത്"
"അയ്യോ.. ചേച്ചി നേരെ നോക്ക്"
"നോക്കിയെടാ.. ഇതിലെങ്ങും ഇല്ല"
"മാറ്.. ഞാൻ നോക്കട്ടെ.."
ചേച്ചി തലയിൽ കൈ വച്ച് ബെഡിനോട് ചേർന്നിരുന്നു.. എല്ലാം നഷ്ടപെട്ട പോലെ..
ഞാൻ ഒന്നൂടെ ബാഗ് തപ്പുന്ന പോലൊക്കെ കാണിച്ചു..
"ഇല്ല ചേച്ചി.. ഇതിൽ കാണുന്നില്ല.. കള്ളൻ വല്ല പേപ്പറും ആണെന്ന് കരുതി കളഞ്ഞു കാണും.."
ചേച്ചി കരഞ്ഞു തുടങ്ങി..
"ചേച്ചി.. ഞാൻ എന്ത് പറയാനാ.. കരയല്ലേ.."
"എന്ത് കഷ്ടമാടാ.. ആഗ്രഹിപ്പിച്ചിട്ട്.."
"വിട് ചേച്ചി"
"നിങ്ങളെ ഒക്കെ ബുദ്ധിമുട്ടിപ്പിക്കാതെ എവിടേലും പോയി ജീവിക്കാം എന്ന് കരുതിയാൽ... അതും നടക്കില്ല.."
"എന്തിനാ ഞങ്ങളെ വിട്ട് പോകുന്നെ.. വിന്സന്റിനെ പോലെ ഒക്കെ തന്നല്ലേ ഞങ്ങളും.. "
ചേച്ചി ഒന്നും
💬 Comments
View all comments