Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]
വന്നു.. അരണ്ട വെളിച്ചത്തിൽ എനിക്ക് ആരേം കാണാൻ കഴിഞ്ഞില്ല.. പക്ഷെ റൂമിലെ വെളിച്ചം എന്റെ മുഖത്തേക്കാണ് അടിച്ചത്.. ഞാൻ കുറച്ചു മാറി നിന്നു..
കുറച്ചു തടിമാടന്മാർ..
അവർ എന്നെ കടന്നു പോയി..
രണ്ടടി മാറിയിട്ട് ആ കൂട്ടത്തിൽ ഒരാൾ തിരിഞ്ഞു എന്റെ നേർക്ക് വന്നു..
"കൃഷ്ണാ.. തു ഇഥർ കൈസേ? " (കൃഷ്ണാ.. നീ എന്താ ഇവിടെ?)
"ആപ് കോൻ ഹേ? മുജ്‌ഹേ കൈസേ മാലൂം?" (നിങ്ങൾ ആരാണ്.. എന്നെ എങ്ങനെ അറിയാം)
"മേം രാജൻ പട്ടേൽ.. ഇസ് ബിൽഡിംഗ് കാ ഒർണർ ഹും" (ഞാൻ രാജൻ പട്ടേൽ .. ഈ ബിൽഡിംഗ് ന്റെ ഓണർ ആണ്)
അങ്ങേര് വെളിച്ചത്തേക്ക് മാറി നിന്നു..
ദൈവമേ.. ഇത് അങ്ങേരു തന്നെ.. അന്ന് ഫോട്ടോയിൽ കണ്ട പട്ടേൽ.. ചേച്ചിടെ കയ്യിലെ അഡ്രസ്സിലെ പട്ടേൽ.. എല്ലാം കുളം ആകും.. ചേച്ചിയെ അങ്ങേര് കണ്ടാൽ.. എന്താകുമോ.. എന്റെ കയ്യും കാലും വിറച്ചു..
ഉള്ള ധൈര്യം സംഭരിച്ചു ഞാൻ തിരിച്ചു ചോദിച്ചു..
"ആപ്പ്കോ മേരെ നാം കൈസേ മാലൂം" (നിങ്ങൾക്ക് എന്റെ പേര് എങ്ങനെ അറിയാം)
"ഹ.. ഹ.. അതൊക്കെ ഒരു വല്യ കഥ ആണ്.. "
ങേ.. പട്ടേൽ.. മലയാളം പറയുന്നു.. ഇതെന്തു മറിമായം..
"നിങ്ങൾക്ക് എങ്ങനെ മലയാളം അറിയാം" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു..
"അതും വല്യ ഒരു കഥ ആണ്.. ഞാൻ എല്ലാം പറയാം.. നീ എന്താ ഇവിടെ?"
"ഞാൻ ഇവിടെ ഒരു കല്യാണത്തിന് വന്നതാ.. ഒരു കൂട്ടുകാരന്റെ.."
"ഓ.. അവരുടെ ആണോ താഴെ ഫങ്ക്ഷന്.. "
അങ്ങേരു ഒന്ന് താഴേക്ക്
💬 Comments
View all comments