Chapter Title : എത്തിക്സുള്ള കളിക്കാരൻ [Dhananjay]
കൊണ്ട് ചേച്ചി അത് പറഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി ..
ഈശ്വര.. പണി ആണോ.. ഇവർ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ.. ഞാൻ അവരെ തന്നെ നോക്കി ഇരുന്നു..
"പോകേണ്ട അഡ്രസ്സും നമ്പറും ഒക്കെ ആ ഫോണിലാ.. എന്റെ കയ്യിൽ ഇനി ഒന്നും ഇല്ല.. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല.. ആരും ഇല്ല.." അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
ആദ്യ ഞെട്ടലിൽ നിന്നും ഞാനും ഉണരാൻ ടൈം എടുത്തു .. ഇനി ഇപ്പൊ എന്ത് ചെയ്യും.. അത്യാവശ്യം മലയാളികളെ ഒക്കെ ഞാൻ അവിടെ വച്ച് മലയാളി അസോസിയേഷന്റെ പരിപാടിക്ക് ഒക്കെ കണ്ടിട്ടുണ്ട് .. അവർ വല്ലതും ആണോന്ന് അറിയാൻ ഞാൻ കൂടുതൽ ചോദിച്ചു..
"പേര് വല്ലതും ഓര്മ ഉണ്ടോ ചേച്ചി.. "
"എനിക്ക് അറിയുന്ന ആൾ വിൻസെന്റ് എന്നാണ് പേര്.. പക്ഷെ പുള്ളി പറഞ്ഞത് ഏതോ ഹിന്ദിക്കാരന്റെ പേരും അഡ്രസ്സും ആണ്.. അവിടെ ആണ് പോകേണ്ടത്.. അതൊട്ട് ഓർമയും ഇല്ല"
"നാട്ടിലെ ആരോടെങ്കിലും ചോദിച്ചാൽ വിൻസെന്റിന്റെ നമ്പർ കിട്ടില്ലേ.. "
"അത് പറ്റില്ല.."
"അതെന്താ.. അതല്ലാതെ വേറെ വഴി ഇല്ല"
"പറ്റില്ല. അത്ര തന്നെ.."
ആഹാ.. മൊട ആണോ!! മൈരേ.. എന്നാ ശേരി.. അവിടെ ഇരുന്നോ...
ഞാൻ വീണ്ടും മൊബൈൽ എടുത്തു.. നേരത്തത്തെ ഉമ്മ ഡെലിവേര് ആയിട്ടില്ല.. സമയം 5:30 ആകുന്നെ ഉള്ളു.. അശ്വതി ഉണരാൻ ഇനിയും താമസിക്കും..
ഞാൻ എണീച്ചു വാതിലിന്റെ സൈഡിലേക്ക് പോയി.. ഒരു സിഗ് എടുത്ത് കത്തിച്ചു.. 5:30 ആയില്ലേ ഷീല ഉണർന്നു കാണും.. അവളെ വിളിക്കാം..
മൂന്നാം ബില്ലിൽ അവൾ ഫോൺ
💬 Comments
View all comments