Chapter Title : ഏട്ടൻ 4 [RT]
ആയിരിക്കുമോ വിളിച്ചത്? അങ്ങനെന്തോ സംസാരമല്ലേ അവിടെ നടന്നത്? അല്ല, അവളെന്തിനാ ഏട്ടനെ വിളിക്കുന്നത്? ഒരുത്തന്റെ കൂടെ പോവേം ചെയ്തു ഡിവോഴ്സും വാങ്ങി കൊല്ലം കുറെ കഴിയുകേം ചെയ്തു. എന്നിട്ടിപ്പോ അവളെന്തിനാ ഏട്ടനെ വിളിക്കുന്നത്? നാശങ്ങൾ! കയ്യിലെ പേന ടേബിളിൽ ഉരച്ചുകൊണ്ട് അവൾ പല്ല്ഞെരിച്ചു.
അവളാകെ അസ്വസ്ഥയായിരുന്നു. അവർക്ക് ഏട്ടനെ തിരിച്ചു വേണമെന്നാണോ? പക്ഷെ ഏട്ടൻ പോവില്ലല്ലോ… ഏട്ടൻ എന്റെ മാത്രമാണ്. എന്റെ സ്വന്തം.
അവസാനം അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു.
“ആഹാ… എന്റെ മക്കള് ബുക്കും തുറന്ന് വച്ച് ചിരിച്ചോണ്ടിരിക്കുവാണോ?”
വാതിൽക്കലെ ശബ്ദം കേട്ടപ്പോൾ തല തിരിച്ചു നോക്കി.
കട്ടിളയിൽ വലത് കയ്യും ഊന്നി നിൽപ്പുണ്ട് വിഷ്ണു. ബാത്‌റൂമിൽ പോയി ഫ്രഷ് ആയിട്ടുണ്ട്. കൈലിയാണ് വേഷം. അതിന്റെ തലപ്പ് ഇടത് കൈയിലുണ്ട്. രോമം നിറഞ്ഞ കാലുകൾ പുറത്തു കാണാം. ഷർട്ട് ഇട്ടിട്ടില്ല. അവൾ അടിമുടിയവനെയൊന്ന് നോക്കി.
“അതിനകത്ത് ചിരിക്കാനും മാത്രം എന്താ എഴുതി വച്ചേക്കുന്നെ?”
വിഷ്ണു അകത്തേക്ക് കേറി വന്നു.
അവളിരിക്കുന്ന കസേരയുടെ പിറകിൽ വന്നു നിന്ന് കസേരയിൽ കൈ രണ്ടും ഊന്നി മുന്നോട്ടാഞ്ഞു.
“എന്നെയോർത്താണോ ചിരിച്ചേ?” കാതിലൊരു മൃദുചുംബനത്തിനൊപ്പം അവൻ തിരക്കി.
“മ്മ്മ്…” അവളുടെ മുഖത്ത് മനം മയക്കുന്നൊരു ചിരി വിരിഞ്ഞു നിന്നു.
“ആ പാൽപ്പുഞ്ചിരി കണ്ടപ്പോ എനിക്ക് തോന്നി. എന്താ ഓർത്തെ?”
“ഏട്ടൻ എന്റെ സ്വന്തമാണെന്ന്”
“ഞാൻ എന്നും നിന്റെ സ്വന്തം അല്ലെടി?”
അവൾ ചിരിച്ചു.
“നീ പഠിക്കാൻ പോകുവാണോ?” ചെമന്ന ചുണ്ടുകളിൽ നോക്കി അവൻ വികാരത്തള്ളിച്ചയോടെ ചോദിച്ചു.
“പഠിക്കാൻ തോന്നുന്നില്ല.”
അവളും ആ ഇരിപ്പിൽ തല തിരിച്ച് അവന്റെ കവിളിൽ ഉമ്മ വച്ചു.
“അതെന്താ
💬 Comments
View all comments