0%

Chapter Title : ഏട്ടൻ 4 [RT]

Author : RT Read All Parts 5.8K

പഠിക്കാൻ തോന്നാത്തെ?” ചെറിയൊരു ഗൗരവവും ആ സ്വരത്തിൽ ഒളിഞ്ഞിരിക്കുന്ന പോലെ അവൾക്ക് തോന്നി.

“അതെന്താന്നോ? കല്ല്യാണത്തിന്റെ തലേന്ന് ആർക്കാ പഠിക്കാൻ തോന്നുന്നേ?” പൂജയുടെ സ്വരത്തിൽ ചിണുക്കമായിരുന്നു.

“ഓ അങ്ങനെ! ഇന്ന് ഈ എസ്ക്യൂസ്‌… ഇനിയുള്ള ദിവസങ്ങളിലെ എസ്ക്യൂസസ് എന്തായിരിക്കും?“

“ഏട്ടൻ പറയുന്ന കേട്ടാ തോന്നും ഞാൻ ഉഴപ്പിയാണെന്ന്.” അവൾ കൂർപ്പിച്ചു നോക്കി അവനെ.

“ശരി ശരി. പിന്നെന്താ ഇന്ന് തോന്നുന്നേ? കളിക്കാനാണോ തോന്നുന്നേ?”

“തോന്നിയിട്ട് കാര്യമില്ലല്ലോ.. കൂടെ കളിക്കാൻ ആള് വേണ്ടേ?”

“ഒറ്റയ്ക്ക് കളിക്കണം.” അവൻ ചിരിച്ചു കൊണ്ട് നിവർന്നു. അവളുടെ തല മലർത്തി നെറ്റിയിൽ ഉമ്മ വച്ചു.

അവൾ പിണക്കം പോലെ മുഖം കോട്ടി. അങ്ങനെയവളെ വട്ട് കളിപ്പിക്കാൻ ഒരു രസം തോന്നിയവന്.

“ഞാൻ മെഹന്ദി ഇടട്ടെ?”

“ഇപ്പോഴോ?”

“മ്മ്മ്…”

“ഉണങ്ങാൻ ഒരുപാട് നേരമാവുമോ?”

“അര മണിക്കൂർ. ഏട്ടൻ ഇട്ട് തന്നാൽ മതി.”

“ഞാനോ…പോടീ…” അവൻ പോവാനായി തിരിഞ്ഞപ്പോൾ അവൾ കൈയിൽ പിടിച്ചു നിർത്തി.

“പറ്റില്ല ഏട്ടൻ തന്നെ ഇട്ടു തരണം. അറിയാവുന്നത് മതിയെന്നേ…ഒരു പൂവ് ആണെങ്കിലും.”

മനസ്സില്ലാമനസ്സോടെ നിൽക്കുന്ന ഏട്ടനെ കട്ടിലിൽ പിടിച്ചിരുത്തി അവൾ മേശവലിപ്പ് തുറന്ന് മെഹന്ദി എടുത്ത് അതിന്റെ മുനമ്പ് കട്ട് ചെയ്ത ശേഷം അവന്റെ കയ്യിൽ കൊടുത്തു.

“ഇതൊരുമാതിരി കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയാവും.”

“സത്യം ആണെങ്കിലും ഇങ്ങനൊന്നും സ്വയം പറയാതെ.” അവൾ അവന്റെ താടിയിലൊന്ന് പിടിച്ചു കൊഞ്ചിച്ചു.

“പോടീ… കുരങ്ങൻ നിന്റെ…” അവൻ പറയാൻ വന്നത് പൂജയുടെ നോട്ടം കണ്ടപ്പോൾ വിഴുങ്ങി.

പൂജ അവന്റെ അരികിൽ വന്നിരുന്ന് ഇടത് കൈ നീട്ടിക്കാണിച്ചു.

തന്റെ കൈലിയെടുത്ത് മുലക്കച്ച കെട്ടിയുള്ള

💬 Comments

View all comments